കാമുകനുമായി ഫോണിലൂടെ മണിക്കൂറുകളോളം സൊള്ളിയ യുവതിയുടെ ചെവി പൊള്ളി - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 22, 2014

കാമുകനുമായി ഫോണിലൂടെ മണിക്കൂറുകളോളം സൊള്ളിയ യുവതിയുടെ ചെവി പൊള്ളി

ചാംഗ്ഷാ: കാമുകനുമായി മണിക്കൂറുകള്‍ നീണ്ട കാമുകിയുടെ സല്ലാപത്തിനു മുന്നില്‍ ഐഫോണ്‍ പോലും സുല്ലിട്ടുപോയി. മണിക്കൂറുകള്‍ നീണ്ട ഫോണ്‍ കോള്‍, യുവതിയുടെ ചെവിപൊള്ളിച്ചു. തെക്ക്-കിഴക്കന്‍ ചൈനയിലെ ഹുനാന്‍ പ്രവശ്യയിലാണ് സംഭവം. കനത്ത വിലകൊടുത്തുവാങ്ങിയ ആപ്പിള്‍ ഐഫോണ്‍, ചൈനയിലെമ്പാടും അപകടങ്ങള്‍ വിതക്കുന്ന വാര്‍ത്തകളിലെ ഏറ്റവും പുതിയതാണ് ഹുവാനിലെ സംഭവം.

സൂ ജിംഗ് എന്ന മുപ്പത്തൊന്നുകാരിയ്ക്കാണ്, തന്റെ ഐഫോണ്‍ ഫൈവ് എസിലൂടെ കാമുകനുമായി ദീര്‍ഘ നേരം സംസാരിച്ചതിനെത്തുടര്‍ന്ന് മുഖത്ത് പൊള്ളലേറ്റത്. സംഭവം നടന്ന് ഒരുമാസം കഴിഞ്ഞെങ്കിലും പൊള്ളലിന്റെ പാടുകള്‍ ഇതുവരെ പോയിട്ടില്ല.

ചെവിക്ക് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്നാണ് സൂ ജിംഗ് കോള്‍ അവസാനിപ്പിച്ചത്. പിന്നീട് സഹപ്രവര്‍ത്തകയാണ്, ജിംഗിന്റെ കവിളിനോട് ചേര്‍ന്നുള്ള പൊള്ളല്‍ പാടുകള്‍ കണ്ടുപിടിക്കുന്നത്. പൊള്ളല്‍ നിസാരമാണെങ്കിലും ത്വക് വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്തു. സംഭവം കസ്റ്റമര്‍ കെയറില്‍ വിളിച്ച് അറിയിച്ചെങ്കിലും, ആപ്പിളിന്റെ ഹെഡ് ഓഫീസില്‍ നിന്ന് ഫോണ്‍ റിപ്പയറിന് എടുക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ലഭിക്കുമെന്ന പ്രതികരണം മാത്രമാണ് ജിംഗിന് ലഭിച്ചത്.

ചൈനയില്‍ കഴിഞ്ഞ കുറച്ചു നാളുകളായി ധാരാളം ഐഫോണ്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവരുന്നുണ്ട്. കഴിഞ്ഞ മാസം ജേക്ക് പാര്‍ക്കര്‍ എന്ന പതിനെട്ടു വയസുകാരി ഐഫോണിന്റെ മുകളില്‍ കിടന്ന് ഉറങ്ങിപ്പോവുകയും, ഫോണ്‍ ചൂടായതിനെ തുടര്‍ന്ന് കൈയില്‍ മാരകമായ മുറിവുണ്ടാവുകയും ചെയ്തിരുന്നു. ഫ്രെബ്രുവരിയില്‍, കൗമാരക്കാരിയുടെ ബാഗിലിരുന്ന് ഐഫോണ്‍ ചൂടാവുകയും ബാഗിന് തീപിടിക്കുകയും ചെയ്തിരുന്നു. മറ്റൊരു സംഭവത്തില്‍ ഐഫോണ്‍ പൊട്ടിത്തെറിച്ച് പതിനാലുകാരിയുടെ തുടയ്ക്ക് സാരമായ പൊള്ളലേല്‍ക്കുകയും ചെയ്തു.

സംഭവത്തെ കുറിച്ച് ആപ്പിള്‍ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ആപ്പിളിന്റെ ചൈനയിലെ ഐഫോണ്‍ കച്ചവടം കരാറിന് നല്‍കിയിരിക്കുന്നതിനാല്‍, ജിംഗിന്റെ കേസില്‍ കമ്പനിയ്ക്ക് ഉത്തരവാദിത്വമുണ്ടാകില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.


Keywords: World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages