പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോഡ്രൈവര്‍ കടത്തിക്കൊണ്ടുപോയി - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 14, 2014

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോഡ്രൈവര്‍ കടത്തിക്കൊണ്ടുപോയി

കാഞ്ഞങ്ങാട് : പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് പട്ടാപ്പകല്‍ കടത്തിക്കൊണ്ടുപോയി. ബുധനാഴ്ച ഉച്ചയോടെ കണ്ണൂരിലെ ബന്ധു വീട്ടില്‍ പോയി തിരികെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ബന്ധുക്കളോടൊപ്പം വണ്ടിയിറങ്ങിയ നഗരത്തിനടുത്തുള്ള ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെയാണ്, പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്ന് സംശയിക്കുന്ന യുവാവ് പട്ടാപ്പകല്‍ കടത്തിക്കൊണ്ടുപോയത്. 

പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന സഹോദരിയുടെയും വല്യമ്മയുടെയും കണ്ണുവെട്ടിച്ചാണ് ഓട്ടോറിക്ഷയിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്.
സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മുകേഷിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. 

ഹൊസ്ദുര്‍ഗ് കടപ്പുറത്തെ നിര്‍ധന കുടുംബത്തിലെ അംഗമാണ് പതിനേഴുകാരി പെണ്‍കുട്ടി.
പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന ഹൊസ്ദുര്‍ഗ് കടപ്പുറത്തെ വീട്ടിനടുത്ത് മറ്റൊരു വീട്ടില്‍ പതിവായി മുകേഷ് എത്താറുണ്ട്. ഈ സന്ദര്‍ശനത്തിനിടെയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. 

കണ്ണൂരിലെ ബന്ധു വീട്ടില്‍ പോയി കാഞ്ഞങ്ങാട്ടേക്ക് പെണ്‍കുട്ടിയും ബന്ധുക്കളും തിരിച്ചെത്തുമ്പോഴേക്കും കെ എല്‍ 14 എഫ് 7071 നമ്പര്‍ ഓട്ടോറിക്ഷയുമായി മുകേഷ് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് തമ്പടിച്ചിരുന്നു. വീട്ടുകാരുടെ കണ്ണുവെട്ടിച്ച് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ മുകേഷ് വൈകുന്നേരത്തോടെ പെണ്‍കുട്ടിയെ ഹൊസ്ദുര്‍ഗ് കടപ്പുറത്ത് എത്തിക്കാമെന്ന് ചില സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. 
ഈ വിവരവും പെണ്‍കുട്ടിയുടെ പിതാവ് പോലീസിന് കൈമാറി. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ സബ് ഇന്‍സ്‌പെക്ടര്‍ ബിജുലാല്‍ നടത്തിയ അന്വേഷണത്തില്‍ മുകേഷ് പെണ്‍കുട്ടിയുമായി നീലേശ്വരം ചായ്യോത്ത് വഴി മടിക്കൈ ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി വ്യക്തമായി. 

ഇതേ തുടര്‍ന്ന് ബുധനാഴ്ച രാത്രി മുഴുവന്‍ പോലീസ് സംഘം മുകേഷിനെ പിന്തുടര്‍ന്നുവെങ്കിലും പോലീസിനെ വെട്ടിച്ച് പെണ്‍കുട്ടിയുമായി മുകേഷ് കടന്ന് കളഞ്ഞിരുന്നു. ഇരുവരെയും കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. നിര്‍ധന കുടുംബത്തിലെ മൂത്തമകളാണ് പതിനേഴുകാരി പെണ്‍കുട്ടി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അനുജത്തിയും അനുജനും അടങ്ങുന്നതാണ് പെണ്‍കുട്ടിയുടെ കുടുംബം.
അജാനൂര്‍ ഗ്രാമ പഞ്ചായത്തിലെ കോണ്‍ഗ്രസ് വനിതാ പ്രതിനിധിയുടെ മകനാണ് തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതിയായ മുകേഷ്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages