മന്ത്രവാദം നടത്തിവന്ന വ്യാജസിദ്ധനും സ്വാമിയും അറസ്റ്റില്‍ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 4, 2014

മന്ത്രവാദം നടത്തിവന്ന വ്യാജസിദ്ധനും സ്വാമിയും അറസ്റ്റില്‍

ആലപ്പുഴ: വീട്ടില്‍ മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിവന്ന വ്യാജസിദ്ധനും സ്വാമിയും അറസ്റ്റില്‍. ആദിക്കാട്ടുകുളങ്ങര ചെറുവേലില്‍ വടക്കതില്‍ ബദര്‍ സമാന്‍ (51) നൂറനാട് പഴഞ്ഞിയൂര്‍ക്കോണം കൊക്കാട്ടുകുറ്റിയില്‍ അപര്‍ണ നിവാസില്‍ ശശിസ്വാമി (45) എന്നിവരാണ് പോലീസ് പിടിയിലായത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് നൂറനാട് എസ്.ഐ. ആര്‍.ഫയാസും ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി.യുടെ സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ഇരുവരെയും അറസ്റ്റുചെയ്തത്.

കരുനാഗപ്പള്ളി തഴവായില്‍ മന്ത്രവാദചികിത്സയ്ക്കിടെ യുവതിയെ കൊലപ്പെടുത്തിയ സിദ്ധന്റെ വീടിനുസമീപം ബദര്‍ സമാന്‍ വര്‍ഷങ്ങളായി മന്ത്രവാദം നടത്തിവരികയായിരുന്നു. മത്സ്യക്കച്ചവടക്കാരനായിരുന്ന ഇയാള്‍ പത്തുവര്‍ഷം മുമ്പാണ് സിദ്ധനായി രംഗത്തെത്തിയത്.
ആദിക്കാട്ടുകുളങ്ങരയിലെ എ.സി.മുറിയിലിരുന്നായിരുന്നു മന്ത്രവാദ ചികിത്സ. ദൂരദേശങ്ങളില്‍നിന്ന് വരുന്നവര്‍ക്കായി ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയിരുന്നു. പീഠത്തില്‍ ഇരുന്ന് ഭസ്മം ജപിച്ചുനല്‍കിയും തകിട് എഴുതിക്കൊടുത്തുമാണ് ബാധയൊഴിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ചികിത്സ നടത്തിവന്നത്. കുരുമുളക് ചാലിച്ച് നല്‍കിയും വിവിധ നിറങ്ങളിലുള്ള പട്ട് നല്‍കിയുമാണ് വിശ്വാസികളെ തട്ടിപ്പിനിരയാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

മന്ത്രവാദവും ആഭിചാരക്രിയകളും നടത്തി കോടികള്‍ തട്ടിയതായും ഏക്കറുകണക്കിന് ഭൂമി വാങ്ങിയതായും പോലീസ് പറഞ്ഞു. ആഡംബര വാഹനങ്ങള്‍ സ്വന്തമായുള്ള ഇയാള്‍ വീടുകളില്‍ പോയും മന്ത്രവാദചികിത്സ നടത്തിയിരുന്നു. വിദേശത്ത് മന്ത്രവാദചികിത്സയ്ക്കായി പോയിരുന്ന ഇയാള്‍ രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഇയാളുടെ വീട്ടില്‍നിന്ന് മന്ത്രവാദചികിത്സയ്ക്കായി ഉപയോഗിച്ചിരുന്ന സാധനസാമഗ്രികള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

മലയപ്പൂപ്പന്‍ തുള്ളിയുറയുന്നതായി അഭിനയിച്ചാണ് ശശിസ്വാമി തട്ടിപ്പ് നടത്തിവന്നത്. പ്രേതങ്ങളെ ഒഴിപ്പിക്കാനും ദോഷങ്ങള്‍ തീര്‍ക്കാനുമാണ് മന്ത്രവാദചികിത്സ. രണ്ടറ്റവും വെള്ളികെട്ടിയ വടി മലയപ്പൂപ്പന്‍ നല്‍കിയതാണെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് ഭസ്മം വെള്ളത്തിലിട്ട് കുടിക്കാന്‍ നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു. കള്ളും വെറ്റിലയും അടയ്ക്കയും പണവുമാണ് ഇയാള്‍ പൂജയ്ക്കായി വിശ്വാസികളില്‍നിന്ന് വാങ്ങിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് എസ്.ഐ. ആര്‍.ഫയാസ് പറഞ്ഞു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages