ചിറ്റാരിക്കലില്‍ വ്യാപാരി ഷോക്കേറ്റ്‌ മരിച്ചു. - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 6, 2014

ചിറ്റാരിക്കലില്‍ വ്യാപാരി ഷോക്കേറ്റ്‌ മരിച്ചു.

നീലേശ്വരം: ചിറ്റാരിക്കാലിലെ വ്യവസായ സ്ഥാപന ഉടമയും കെട്ടിട ഉടമയുമായ യുവാവ് ഷോക്കേറ്റ് മരിച്ചു.ടൗണിലെ സെന്റ് തോമസ് ഇന്‍ഡസ്ട്രീസ് ഉടമ ഗോക്കടവിലെ പൊടിമറ്റം ജോസിന്റെ മകന്‍ സുനിലാണ് (41) ബുധനാഴ്ച രാവിലെ പതിനൊന്നുമണിയോടെ ഷോക്കേറ്റ് മരിച്ചത്.

വ്യവസായ സ്ഥാപനം കൂ ടാതെ സുനിലിന് ടൗണില്‍ കെട്ടിടങ്ങളുണ്ട്. സ്വന്തം കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ എ സിയുടെ തകരാര്‍ നോക്കുന്നതിനിടയില്‍ സുനില്‍ ഷോക്കേറ്റ് വീഴുകയായിരുന്നു. 

ഉടന്‍ തന്നെ ചിറ്റാരിക്കാല്‍ ഇലവുങ്കല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

മുമ്പ് സുനില്‍ ഗള്‍ഫിലായിരുന്നു.സുനിലിന്റെ മരണം ടൗണിലുള്ളവരേയും സമീപവാസികളേയും ദു:ഖത്തിലാഴ്ത്തി. 

മാതാവ് : ഗ്രേസി. ഭാര്യ : സിനി. മക്കള്‍: അന്‍സ്റ്റില, അല്‍ഫോന്‍സ്, അമല്‍റോസ്. 
സഹോദരങ്ങള്‍ : സുബി, സുധീഷ്, സുമി.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages