ബൈക്കില്‍ ബസിടിച്ച് അച്ഛനും മകനും മരിച്ചു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 3, 2014

ബൈക്കില്‍ ബസിടിച്ച് അച്ഛനും മകനും മരിച്ചു

കാസര്‍കോട്: കാസര്‍കോട് - ജാല്‍സൂര്‍ റൂട്ടില്‍ അഡൂരിനടുത്ത പഞ്ചിക്കല്ലില്‍ ബൈക്കില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകനും മരിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. അഡൂര്‍ മണിയൂറിലെ ചന്ദ്രോജി റാവു (49), മകന്‍ ജിതേന്ദ്രന്‍ (24) എന്നിവരാണ് മരിച്ചത്.

ഇരുവരും അപകട സ്ഥലത്ത് തന്നെ മരണപ്പെട്ടു. അപകട വിവരമറിഞ്ഞ് ആദൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചു.

കാസര്‍കോട് നിന്നും സുബ്രഹ്മണ്യയിലേക്ക് പോവുകയായിരുന്ന കെഎ 19 എഫ് 9725 നമ്പര്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് എതിര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന കെല്‍ 14 ഡി 9707 നമ്പര്‍ യമഹ ക്രക്‌സര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു.

അപകട സ്ഥലത്ത് നിരവധി ആളുകള്‍ തടിച്ചുകൂടി. ആദൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന പഞ്ചിക്കല്‍. 

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages