വിശന്നു കരയുന്ന കുഞ്ഞുങ്ങള്‍ക്കു ചോര നല്‍കി ഉറക്കുന്ന മാതാപിതാക്കള്‍.. - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 15, 2014

വിശന്നു കരയുന്ന കുഞ്ഞുങ്ങള്‍ക്കു ചോര നല്‍കി ഉറക്കുന്ന മാതാപിതാക്കള്‍..

സിന്‍ജാര്‍: ഇറാക്കിലെ സിന്‍ജാര്‍ മലമുകളില്‍ നിന്നും ഉയരുന്ന കുട്ടികളുടെ കരച്ചില്‍ കേട്ടില്ലന്നു വെയ്ക്കുവാന്‍ ഇനിയും ലോകത്തിനു കഴിയുമോ. വിശപ്പും ദാഹവും കൊണ്ടു കരയുന്ന കൊച്ചുകുട്ടികള്‍ സ്വന്തം ചോര കുടിക്കാന്‍ നല്‍കി ഉറക്കുകയാണ് മാതാപിതാക്കള്‍. കൈത്തണ്ടകളും വിരലുകളും മുറിച്ച്, ഇറ്റുവീഴുന്ന ചോര കുട്ടികളുടെ നാവിലേക്ക് ഒഴിച്ചു കൊടുക്കുന്ന മാതാപിതാക്കളുടെ അവസ്ഥ ചിന്തിക്കാവുന്നതിലും അപ്പുറമാണ്. സ്വന്തം വിശ്വാസവും ആചാരവും മുറുകെ പിടിക്കുന്നതിന്റെ പേരില്‍ സ്വന്തം ജീവന്‍ തന്നെയാണ് ഇവര്‍ക്കു നഷ്ടമായിക്കൊണ്ടിരിക്കുന്നത്.

ഇസ്ലാം മതം സ്വീകരിക്കുക അല്ലങ്കില്‍ മരിക്കാന്‍ തയ്യാറായി കൊള്ളാനുള്ള ഐസിസ് തീവ്രവാദികളുടെ ഭീഷണിയെതുടര്‍ന്നാണ് 30,000 ത്തോളം വരുന്ന യാസീദി വിഭാഗം സിന്‍ജാര്‍ മലനിരകളില്‍ അഭയം തേടിയത്. മലമുകളിലെ കനത്ത ചൂടിനെ അവഗണിച്ചു താല്‍ക്കാലിക ഷെഡുകളില്‍ അഭയം തേടിയ ഇവര്‍ വിശപ്പും ദാഹവും കൊണ്ടു വലയുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. 20 ലധികം കുട്ടികളെ വിശന്നു മരിച്ചിരുന്നു. ഇവരെ മലമുകളില്‍ തന്നെ സംസ്കരിക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനിടെയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്ത പുറംലോകത്ത് എത്തിയത്.

സിന്‍ജാറില്‍ നിന്നും രക്ഷപ്പെട്ട് കുര്‍ദിസ്ഥാനില്‍ അഭയമ തേടിയ 8000 ത്തോളം വരുന്ന യാസീദി വംശജരില്‍ ഒരാളാണ് മലമുകളില്‍ അനുഭവിക്കുന്ന നരകയാതന സ്‌കൈന്യൂസ് കറെസ്‌പോന്‍ഡന്റ് ഷറൈന്‍ തഡ്രോസ് പറഞ്ഞന്നത്. കുട്ടികളുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യാനുള്ള സൗകര്യമില്ലാത്തതിനാല്‍ കല്ലുകള്‍ കൊണ്ടു മൂടുകയാണ് ചെയ്യുന്നത്. ദാഹിച്ച കരയുന്ന കുട്ടികള്‍ക്ക് മാതാപിതാക്കള്‍ സ്വന്തം ചോരനല്‍കുന്ന കാഴ്ചയും തനിക്കു കാണേണ്ടി വന്നതായി അയാള്‍ വെളിപ്പെടുത്തി. ഒരുപക്ഷെ അതിലും ക്രൂരമായ അവസ്ഥയായിരിക്കും ഇപ്പോള്‍ സിന്‍ജാറിലുള്ളതെന്ന മുന്നറിയിപ്പും അയാള്‍ നല്‍കി.

സിന്‍ജാറില്‍ കുടുങ്ങിയവര്‍ നൂറുകണക്കിനു കിലോമീറ്ററുകള്‍ താണ്ടി അയല്‍രാജ്യങ്ങളില്‍ അഭയം തേടാനുള്ള ശ്രമത്തിലാണ്. മലമുകളില്‍ കുടുങ്ങി കിടക്കുന്നവരില്‍ ചെറിയൊരു ശതമാനം മാത്രമാണ് സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരങ്ങള്‍ മരണത്തെ മുന്നില്‍ കണ്ട് സിന്‍ജാറില്‍ തന്നെ കഴിയുകയാണ്. സന്നദ്ധ പ്രവര്‍ത്തകര്‍ വല്ലപ്പോഴും എത്തിക്കുന്ന തുച്ഛമായ ഭക്ഷണവും വെള്ളവുമാണ് ഇവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്. സിന്‍ജാറില്‍ നിന്നും രക്ഷപ്പെടുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ തുര്‍ക്കി, സിറിയ തുടങ്ങി രാജ്യങ്ങളിലേക്കു പ്രവേശിക്കാന്‍ കഴിയുന്നില്ലന്നും റിപ്പോര്‍ട്ടുകളുണ്ട്.




Keywords:World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages