തൊടുപുഴ: റെയ്ഡ് ഭയന്ന് ഹോട്ടലുകളിലെയും കള്ള് ഷാപ്പുകളിലെയും മെനുകാര്‍ഡില്‍നിന്ന് മുയല്‍ഫ്രൈയും കറിയും അപ്രത്യക്ഷമായി. നേരത്തെ മുയലിറച്ചി കിട്ടിയിരുന്ന സംസ്ഥാനത്തെ പല ഹോട്ടലുകളിലും ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ നല്ല ഭക്ഷണത്തിനു പ്രസിദ്ധമായ കള്ളുഷാപ്പുകളിലും ഈ വിഭവം തയാറാക്കുന്നില്ല. മുയല്‍ ഫാം നടത്തുന്നതും മുയലിറച്ചി വില്‍ക്കുന്നതും തടവുശിക്ഷ ലഭിക്കുന്ന കുറ്റമാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഹോട്ടലുടമകള്‍ മുയലിറച്ചിയോടു സലാം പറയുന്നത്.
മുയലിറച്ചി സ്പെഷല്‍ കഴിക്കാനായി മാത്രം ധാരാളം പേര്‍ എത്തിയിരുന്ന അടിമാലിയിലെ ഹോട്ടലിലും തൊടുപുഴയിലെ കുട്ടനാടന്‍ കള്ള് ഷാപ്പിലും കഴിഞ്ഞ രണ്ട് ആഴ്ചകളായി ഈ വിഭവം ഇല്ല. റെയ്ഡ് നടന്നാല്‍ ബിസിനസിനെ ദോഷകരമായി ബാധിക്കുമെന്നതിനാലാണു മുയലിറച്ചി വാങ്ങാത്തതെന്നു ഹോട്ടലുടമകള്‍ പറയുന്നു. മുയലുകളെ വാങ്ങാന്‍ ആളില്ലാതായതോടെ കര്‍ഷകരും പ്രതിസന്ധിയിലായിരിക്കുകയാണ്. മുയലിറച്ചി വില്‍ക്കുന്ന സ്ഥാപനങ്ങളിലും മുയല്‍ഫാമുകളിലും റെയ്ഡ് നടത്താന്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോടു കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. 2011ലെ ഭക്ഷ്യോല്‍പന്ന ഗുണനിലവാരനിയമം കര്‍ശനമായി നടപ്പാക്കാനാണു കഴിഞ്ഞ 6ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയത്.
സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് പ്രോല്‍സാഹിപ്പിക്കുന്ന ഈ വ്യവസായത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാ ണെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഉത്തരവില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഒരാഴ്ചയ്ക്കകം കേന്ദ്രത്തിന് കത്തു നല്‍കും. കേന്ദ്രനിലപാടില്‍ വ്യക്തതയാകുന്നതു വരെ സംസ്ഥാനത്തു മുയല്‍ഫാം റെയ്ഡുകള്‍ നിര്‍ത്തിവയ്ക്കാനാണു ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശം.
Keywords: Thodupuzha, Hotel, rade, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment