രുക്‌സാന മന്ത്രിമാരുടെയും സിനിമാക്കാരുടെയും പേരുകള്‍ വെളിപ്പെടുത്തുന്നു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 20, 2014

രുക്‌സാന മന്ത്രിമാരുടെയും സിനിമാക്കാരുടെയും പേരുകള്‍ വെളിപ്പെടുത്തുന്നു

കൊച്ചി: കൊച്ചി ബ്ലാക്ക്‌മെയിലിംഗ് പെണ്‍വാണിഭക്കേസിലെ പ്രധാന പ്രതി രുക്‌സാന തനിക്ക് അവിഹിത ബന്ധമുണ്ടായിരുന്നെന്ന് പറയപ്പെടുന്ന മന്ത്രിമാരുടെയും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും പേരുകള്‍ വെളിപ്പെടുത്തുന്നു.

മുന്‍കേന്ദ്രമന്ത്രിമാര്‍, രാഷ്ട്രീയനേതാക്കള്‍, പോലീസ് ഉന്നതര്‍, സിനിമാതാരം എന്നിവരടക്കമുള്ളവരുടെ പേരുകള്‍ രുക്‌സാനയുടെ വെളിപ്പെടുത്തലില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രുക്‌സാനയുടെ വെളിപ്പെടുത്തലിന്റെ ശബ്ദരേഖ പുറത്തുവിട്ടേക്കും.ബ്ലാക്ക് മെയിലിംഗ് കേസിലെ കൂട്ടുപ്രതി ബിന്ധ്യാ തോമസ് തന്നെയും ഒളി 9ക്യാമറയില്‍ കുടുക്കി ഭീഷണിപ്പെടുത്തിയാണ് ഈ രംഗത്തെത്തിച്ചതെന്ന് രുക്‌സാന പറയുന്നു. മാത്രമല്ല, താന്‍ മുസ്ലീം അല്ലെന്നും നായര്‍ സമുദായാംഗമാണെന്നും അവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടു ചെയ്തു.

കേരളത്തിലെ യുവാവായ മുന്‍ മന്ത്രി, കേന്ദ്രമന്ത്രി എന്നിവര്‍ രുക്‌സാനയുടെ ലിസ്റ്റിലുണ്ട്. എറണാകുളത്തെ ഒരു ആന്റിയുടെ നിര്‍ദേശപ്രകാരമാണു മുന്‍കേന്ദ്രമന്ത്രിയെ വലയിലാക്കാന്‍ ചെന്നൈയില്‍ പോയതെന്ന് രുക്‌സാന പറയുന്നു. ഒപ്പം മറ്റു രണ്ടു യുവതികളുമുണ്ടായിരുന്നു. ഡല്‍ഹിയില്‍ രണ്ടുമാസം താമസിക്കണമെന്ന് ആന്റി ആവശ്യപ്പെട്ടെങ്കിലും പിന്മാറുകയായിരുന്നെന്ന് അവര്‍ വ്യക്തമാക്കി.

വിവാദനായകനായ മുന്‍മന്ത്രിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കൊട്ടാരക്കരയിലെ ഹോട്ടലിലാണു പ്രമുഖ ഹാസ്യനടനെ കണ്ടുമുട്ടിയത്. ഇവരുടെ പേരുവിവരങ്ങള്‍ തുറന്നു പറയുന്നതു തന്റെ ജീവന്‍ അപകടത്തിലാക്കുമെന്ന പൂര്‍ണബോധ്യമുണ്ടെന്നും റുക്‌സാന ശബ്ദരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.


Keywords: Kochi, Black Male Case, Ruksana, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages