കാസര്‍കോട്: സ്‌കൂട്ടറില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനടുത്ത് താമസക്കാരനായ മണ്ടേക്കാല്‍ സ്വദേശി ബഷീര്‍ (40) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ കാസര്‍കോട് പോലീസ് സ്‌റ്റേഷന് മുന്നിലാണ് അപകടം ഉണ്ടായത്. കാസര്‍കോട് മത്സ്യമാര്‍ക്കറ്റിനടുത്ത് പഴം - പച്ചറി, ഹെല്‍മെറ്റ്, സണ്‍ഗ്ലാസ് എന്നിവയുടെ വ്യാപാരിയായിരുന്നു. ബഷീര്‍ സഞ്ചരിച്ച കെഎല്‍ 14 എന്‍ 3901 നമ്പര്‍ ഹീറോ മൈസ്‌ട്രോ സ്‌കൂട്ടറില്‍ ബസ് ഇടിക്കുകയായിരുന്നു.
ബഷീര്‍ അപകട സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരേതനായ അബ്ദുല്‍ റഹ്മാന്‍ - സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സമീറ. ഒരു ആണ്‍കുട്ടിയടക്കം അഞ്ച് മക്കളുണ്ട്. സഹോദരങ്ങള്‍: ഇബ്രാഹിം എന്ന ഉമ്പു, ഇസ്ഹാഖ്, സാറ, ഫൗസിയ.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment