പണിമുടക്ക്; വ്യാപാരമേഖല സ്തംഭിച്ചു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 20, 2014

പണിമുടക്ക്; വ്യാപാരമേഖല സ്തംഭിച്ചു

കാസര്‍കോട് : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ നടത്തിയ പണിമുടക്ക് സമരം ജില്ലയിലും പൂര്‍ണ്ണമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാരി ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

കെട്ടിട വാടക നിയന്ത്രണ നിയമം പാസാക്കി ലക്ഷക്കണക്കിന് വരുന്ന വ്യാപാരികളെ സംരക്ഷിക്കുക, സര്‍ക്കാരിന്റെ ഒത്താശയോടെ ഉദ്യോഗസ്ഥര്‍ ചെറുകിട വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ നടക്കുന്ന കട പരിശോധന നിര്‍ത്തി വെക്കുക , വാറ്റ് നിയമത്തിന്റെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികള്‍ അവസാനിപ്പിക്കുക, ടെക്‌സ്‌റ്റെല്‍ മേഖലയിലെ ടേണ്‍ ഓവര്‍ ടാക്‌സ് പിന്‍വലിക്കുക ഫുഡ് സേഫ്റ്റിയുടെ പേരിലുള്ള അനാവശ്യ നടപടികള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് വ്യാപാരികള്‍ പണിമുടക്കുന്നത്.

പണിമുടക്കിയ വ്യാപാരികള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. കാസര്‍കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലും ധര്‍ണ്ണയിലും നിരവധിപേര്‍ പങ്കെടുത്തു. വിദ്യാനഗര്‍ ഗവ.കോളേജ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് വ്യാപാരികള്‍ അണിനിരന്നു.

മാര്‍ച്ചിന് ശേഷം നടന്ന ധര്‍ണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി
ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെരീഫ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ വി ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. ടി എം ജോസ് തയ്യില്‍, സി യൂസഫ് ഹാജി, പൈക്ക അബ്ദുല്ലകുഞ്ഞി, മുഹമ്മദലി മുണ്ടാങ്കുളം, സി എച്ച് ഷംസുദ്ദിന്‍, ബി അബ്ദുല്‍റഹ്മാന്‍, പി പി മുസ്തഫ, കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, മുഹമ്മദ് മുബാറക് ഹാജി, മഞ്ജുനാഥ പ്രഭു, അന്‍വര്‍ സാദാത്ത് ടി എ, പി കെ എസ് ഹമീദ്, അഷ്‌റഫ് നാല്‍ത്തടുക്ക, ശങ്കര നാരായണ മയ്യ, ഷേര്‍ളി സെബാസ്റ്റ്യന്‍, ടി അശോകന്‍, പി ഗിരീഷ്‌കുമാര്‍, എ കെ മൊയ്തീന്‍കുഞ്ഞി, ഫിറോസ് സൂപ്പര്‍, മാഹിന്‍ കോളിക്കര എന്നിവര്‍ സംസാരിച്ചു. ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ്, ജനറല്‍ സെക്രട്ടറി ടി.എം.ജോസ് തയ്യില്‍ , മാഹിന്‍ കോളിക്കര, ടി.എ. അന്‍വര്‍ സാദത്ത്, മുഹമ്മദലി മുണ്ടാങ്കുലം, അഷറഫ് നാല്‍ത്തടുക്ക എന്നിവര്‍ മാച്ചിനും ധര്‍ണ്ണയ്ക്കും നേതൃത്വം നല്‍കി.

Keywords: Kasargod, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages