മകനെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു! കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകന്റെ മാതാപിതാക്കള്‍ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 21, 2014

മകനെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു! കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകന്റെ മാതാപിതാക്കള്‍

ബാഗ്ദാദ്: യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നതായി ഫോളിയുടെ മാതാപിതാക്കള്‍. അവനില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. ഫോളി യുഎസിനും ലോകത്തിലെ മറ്റു പലര്‍ക്കും പ്രചോദനമാണ്. ഇപ്പോള്‍ അവന്‍ സ്വതന്ത്രനായി. ഫോളി ഇപ്പോള്‍ ദൈവത്തിന്റെ കരങ്ങളില്‍, സ്വര്‍ഗത്തില്‍ ആയിരിക്കും.

ഫോളി ധീരനായ പത്രപ്രവര്‍ത്തകന്‍ ആയിരുന്നുവെന്നും മാതാപിതാക്കള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേ സമയം യുഎസ് ഭരണകൂടം ഫോളിയുടെ ജീവന്‍ രക്ഷിക്കാന്‍ കാര്യമായി ശ്രമിച്ചില്ലെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ സഹോദരന്‍ മൈക്കിള്‍ രംഗത്തുവന്നു. രണ്ടുവര്‍ഷം മുമ്പാണ് സിറിയയില്‍നിന്നു ജെയിംസ് ഫോളിയെ റാഞ്ചിയത്.

രണ്ടുവര്‍ഷം മുമ്പാണ് സിറിയയില്‍നിന്നു ജെയിംസ് ഫോളിയെ റാഞ്ചിയത്. തിങ്കളാഴ്ചയാണ് ജെയിംസ് ഫോളിയെ ഐഎസ് (ഇസ്‌ലാമിസ്റ്റ് സ്റ്റേറ്റ്) ഭീകരര്‍ ശിരച്ഛേദം ചെയ്യുന്ന വീഡിയോ അമേരിക്കയ്ക്ക് ഒരു സന്ദേശം എന്ന പേരില്‍ യൂ ടൂബില്‍ പ്രസിദ്ധീകരിച്ചത്.

അമേരിക്ക ഇറാക്കില്‍ ഈയിടെ നടത്തിയ വ്യോമാക്രമണത്തിനു പ്രതികാരമായിട്ടാണ് ഫോളിയെ വകവരുത്തിയതെന്നു വീഡിയോ സന്ദേശത്തില്‍ പറയുന്നു. 2002ല്‍ ഡാനിയേല്‍ പേള്‍ എന്ന യുഎസ് പത്രപ്രവര്‍ത്തകനെ പാക്കിസ്ഥാനില്‍ അല്‍ ക്വയ്ദ ഭീകരര്‍ കഴുത്തറത്ത് കൊലപ്പെടുത്തിയതാണ് സമാനമായ മറ്റൊരു സംഭവം. ഇതിന്റെ വീഡിയോയും അന്ന് പുറത്തുവന്നിരുന്നു.


Keywords: World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages