വെബ്കാമിലുടെ ലൈവായി വീട്ടമ്മയുടെ ആത്മഹത്യ; കാമുകന്‍ അറസ്റ്റില്‍ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 2, 2014

വെബ്കാമിലുടെ ലൈവായി വീട്ടമ്മയുടെ ആത്മഹത്യ; കാമുകന്‍ അറസ്റ്റില്‍

കഴക്കൂട്ടം: കാമുകന്റെ ഭീഷണിയെത്തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ പന്മന്‍തല മേലെ വീട്ടില്‍ രതീഷ് ഭവനില്‍ രതീഷ്‌കുമാര്‍ (30)ആണ് തമ്പാനൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍വച്ച് പിടിയിലായത്.

സ്വകാര്യ മോട്ടോര്‍ വാഹന ഡീലര്‍ കമ്പനിയിലെ ജീവനക്കാരിയായിരുന്ന യുവതിയും രതീഷും തമ്മില്‍ മൂന്നുവര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഇടയ്ക്ക് ഇവരുടെ ബന്ധത്തില്‍ അസ്വാരസ്യമുണ്ടായതോടെ രതീഷ് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

പണം ആവശ്യപ്പെട്ട രതീഷ് പണം തന്നില്ലെങ്കില്‍ പ്രണയം ഭര്‍ത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. വെബ്കാം ഓണ്‍ ചെയ്ത് വെച്ച് കാമുകനെ ലൈവായി കാണിച്ചായിരുന്നു ആത്മഹത്യ. കാമുകനായിരുന്നു യുവതിയുടെ അമ്മയെ വിവരമറിയിച്ചത്.

ആത്മഹത്യയ്ക്ക് തൊട്ടുമുന്‍പ് രതീഷ് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് കണ്ടെത്തി. യുവതി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് പ്രതി എറണാകുളത്ത് ഒളിവില്‍ പോവുകയായിരുന്നു. അവിടെനിന്നും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചുവെങ്കിലും ലഭിച്ചില്ല. കഴക്കൂട്ടം എസ്.ഐ ശ്രീജിത്ത്, പോലീസുകാരായ പ്രദീപ്, അനൂപ്, ഷാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Keywords:Suicide, Police, Case, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages