"ഇനി കള്ളസാക്ഷി പറയില്ല "; സാക്ഷി പറയാനെത്തിയ വിരുതന് പോലീസിന്റെ ഇമ്പോസിഷന്‍ സിക്ഷ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 4, 2014

"ഇനി കള്ളസാക്ഷി പറയില്ല "; സാക്ഷി പറയാനെത്തിയ വിരുതന് പോലീസിന്റെ ഇമ്പോസിഷന്‍ സിക്ഷ

തളിപ്പറമ്പ: വാഹമാപകടവുമായി ബന്ധപ്പെട്ട് കള്ളസാക്ഷി പറയാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയയാള്‍ക്ക് എസ്.ഐ വിധിച്ച ശിക്ഷ നൂറാവര്‍ത്തി ഇമ്പോസിഷന്‍ എഴുത്ത്. ഇനി ഞാന്‍ കള്ളസാക്ഷി പറയില്ല. എന്ന് നൂറ് തവണ നോട്ട് ബുക്കില്‍ എഴുതി എസ്.ഐയെ കാണിച്ച ശേഷം അയാളെ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. സ്വകാര്യ ബസില്‍ നിന്ന് വീണ് തലയിടിച്ച് സ്ത്രീക്ക് പരിക്കേറ്റ സംഭവത്തിലെ സാക്ഷിയായ കഥാപാത്രത്തിനായിരുന്നു ഈ ഗതികേട്.

തങ്ങളുടെ ബസില്‍ നിന്ന് വീണിട്ടല്ല സ്ത്രീക്ക് പരിക്കേറ്റതെന്നും ബസിറങ്ങി നടന്നുപോകുമ്പോഴാണ് വീണതെന്നുമായിരുന്നു ബസുകാര്‍ പറഞ്ഞത്. നടന്നു പോകുമ്പോള്‍ വീഴുന്നത് കണ്ട സാക്ഷിയുണ്ടെന്നും അയാളെ ഹാജരാക്കാമെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു. സാക്ഷിയെ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോഴാണ് കള്ളസാക്ഷി ഹാജരായത്.

വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ പറയുന്നത് കളവാണെന്ന് പോലീസിന് ബോധ്യമായി. പിടിക്കപ്പെടുമായിരുന്നെങ്കില്‍ വരില്ലായിരുവെന്ന് സാക്ഷി തുറന്നുപറഞ്ഞപ്പോഴാണ് 100 പേജിന്റെ നോട്ട്ബുക്കില്‍ നൂറ് തവണ ഇമ്പോസിഷന്‍ എഴുതാന്‍ എസ്.ഐ: എ.ജെ. വിനോയ് നിര്‍ദ്ദേശിച്ചത്.


Keywords: Thaliparamba, Kanuur, Police, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages