വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച: മൂന്നു തമിഴ്‌നാട്ടുകാര്‍ അറസ്റ്റില്‍ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 6, 2014

വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച: മൂന്നു തമിഴ്‌നാട്ടുകാര്‍ അറസ്റ്റില്‍

കണ്ണൂര്‍ : മഞ്ഞക്കാട്ട് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ രാത്രി വീട്ടിനുള്ളില്‍ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ തമിഴ്‌നാട്ടിലെ സേലം സ്വദേശികളായ മൂന്നുപേരെ ആലക്കോട് പോലീസ് അറസ്റ്റ് ചെയ്തു. സി.ഐ. പി.കെ.സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം സേലത്തുനിന്ന് വെണ്‍ട്രോട്ടിയിലെ സഭാപതി (31), എളംപിളൈയിലെ എസ്.ശെല്‍വം (27), സിദ്ധരാജ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ പ്രതികള്‍ കരിങ്കല്‍ ക്വാറികളില്‍ സ്‌ഫോടനത്തിനുവേണ്ട രാസവസ്തുക്കള്‍ കള്ളക്കടത്തായി കൊണ്ടുവന്ന് വില്‍ക്കുന്നവരാണ്. അതുവഴിയുള്ള ബന്ധമാണ് നേരത്തേ കേസില്‍ അറസ്റ്റിലായ ചെറുപുഴ സ്വദേശികളായ സാജ് പി.ജയിംസുമായും സന്ദീപുമായും ഇവര്‍ക്കുള്ളത്. ആലക്കോട് പോലീസ് സംഘം കളവുപോയ മുതലുകളില്‍ ചിലത് പ്രതികളില്‍നിന്ന് കണ്ടെടുത്തു.
എറണാകുളം പനങ്ങാട്ടെ അഭിഭാഷകന്റെ വീട്ടില്‍ കാവല്‍ക്കാരനെ കൊലപ്പെടുത്തി വീട് കൊള്ളയടിച്ച കേസില്‍ പ്രതിയാണ് പിടിയിലായ സഭാപതിയെന്ന് പോലീസ് പറഞ്ഞു. അതിനാല്‍ ഇയാളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടില്ല. പ്രതികളെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു.
ഇവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തും.
അറസ്റ്റിലായ സാജായിരുന്നു കവര്‍ച്ചയ്ക്കുള്ള പദ്ധതി ആസൂത്രണംചെയ്തതും സംഘത്തെ കൊണ്ടുവന്ന് കവര്‍ച്ച നടപ്പാക്കിയതും. പലപ്പോഴും മാസങ്ങളോളം നാട്ടില്‍നിന്ന് മാറിനില്ക്കാറുള്ള സാജ് ആദ്യം സംശയിക്കപ്പെട്ടിരുന്നില്ല. സമ്പന്നകുടുംബത്തിലെ അംഗമായ ഇയാള്‍ ഇത്തരം ചെയ്തികള്‍ക്ക് മുതിരുമെന്ന് ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. 

എസ്.ഐ. ആന്റണി, ജോസ്, റാഫി മുഹമ്മദ്, പവിത്രന്‍, റെജി, രാജേഷ്, ജില്‍സ് എന്നിവരായിരുന്നു പ്രതികളെത്തേടി തമിഴ്‌നാട്ടിലേക്ക് പോയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആലക്കോട്ട് എത്തിച്ച പ്രതികളെ വൈകിട്ടുതന്നെ കോടതിയില്‍ ഹാജരാക്കി.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages