ആത്മഹത്യ മുനമ്പില്‍ നിന്നും ഒരു കൈയ്യടി കൊണ്ട് സാഹസിക ജീവിതത്തിലെത്തിയ യുവാവിന്റെ കഥ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 18, 2014

ആത്മഹത്യ മുനമ്പില്‍ നിന്നും ഒരു കൈയ്യടി കൊണ്ട് സാഹസിക ജീവിതത്തിലെത്തിയ യുവാവിന്റെ കഥ

ബാംഗളൂര്‍: വര്‍ഷങ്ങള്‍ക്കു മുമ്പൊരു പ്രഭാതം ജീവിതം മടുത്ത ജ്യോതിരാജെന്ന യുവാവ് ആത്മഹത്യ ചെയ്യാനായി ചെങ്കുത്തായ മലയിലേക്ക് കയറി. മനുഷ്യരാരും കേറാത്ത വഴിയിലൂടെ പാറകളില്‍ പിടിച്ചു കുരങ്ങുകളെ വെല്ലുന്ന തരത്തിലാണ് ജ്യോതി മലകയറ്റം ആരംഭിച്ചത്. അതിനിടെ യുവാവിന്റെ അമാനുഷിക പ്രകടനം കണ്ട് ഏതാനും വിനോദസഞ്ചാരികള്‍ മലയുടെ ചുവട്ടിലെത്തി. മലമുകളിലെത്തിയ യുവാവിനെ അവര്‍ കൈയ്യടിച്ചു അഭിനന്ദിച്ചു. ജീവിതത്തില്‍ ആദ്യമായി ലഭിച്ച അഭിനന്ദനം ജ്യോതിയുടെ കണ്ണുകള്‍ നിറച്ചു. ആത്മഹത്യ തീരുമാനം ഉപേക്ഷിച്ചു പാറയില്‍ അള്ളിപ്പിടിച്ചു അവന്‍ താഴോട്ട് ഇറങ്ങി.

മരണമുനമ്പില്‍ നിന്നും ജീവതത്തിലേക്ക് ഇറങ്ങി വന്ന ജ്യോതിരാജിന്റെ തലേവര അവിടെ മാറുകയായിരുന്നു. ഇന്നവന്‍ ഇന്ത്യ അറിയപ്പെടുന്ന മങ്കി ക്ലൈബറാണ്. നിരവധി അംഗീകാരങ്ങളും തേടിയെത്തി. ബഹുനിലകെട്ടിടങ്ങളും കോണ്‍ക്രീറ്റ് സ്തൂപങ്ങളുമെല്ലാം ഇന്ന് ജ്യോതിരാജിനു നിസ്സാരമാണ്. റോഡിലൂടെ നടക്കുന്ന ലാഘവത്തോടെ കെട്ടിടങ്ങളിലേക്ക് പിടിച്ചു കയറുന്നത്.

തമിഴ്‌നാട്ടിലെ ഒരുദരിദ്രകുടുംബത്തിലാണ് ജ്യോതിരാജ് ജനിച്ചത്. ഏഴാം വയസില്‍ വീടുവിട്ടെറങ്ങിയ അവന്‍ കര്‍ണാടകയിലെ ബഗല്‍കോട്ടിലാണ് എത്തിച്ചേര്‍ന്നത്. എന്നാല്‍ അവിടെ അവനെ കാത്തിരുന്നത് അധിക്ഷേപങ്ങളും അവഗണനകളും മാത്രം. ഭിക്ഷയെടുത്തും ചെറിയ പണികള്‍ ചെയ്തും രണ്ടു മൂന്നു വര്‍ഷങ്ങള്‍ കടന്നു പോയി. ചിത്രദുര്‍ഗയിലെ ഒരു വീട്ടില്‍ വേലക്കാരനായി എത്തിയതോടെയാണ് അവന്‍ ജീവിതത്തെ പൂര്‍ണമായും വെറുത്തത്. എന്നും ആട്ടും തുപ്പും മാത്രം. ജീവിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ലാത്തതിനാല്‍ അവിടെതന്നെ കഴിയുകയായിരുന്നു.

അതിനിടെയാണ് പണം മോഷ്ടിച്ചെന്നാരോപിച്ചു വീട്ടുടമസ്ഥര്‍ ക്രൂരമായി മര്‍ദിച്ചത്. ചെയ്യാത്ത കുറ്റത്തിനു ശിക്ഷിക്കപ്പെട്ടതോടെ ജീവനൊടുക്കാന്‍ തീരുമാനിച്ച് മലയിലേക്കു കയറിയതാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നു ഒരുമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജ്യോതിരാജ് വെളിപ്പെടുത്തി.

ഇന്ന് കിട്ടിയ കൈയ്യടികളാണ് എന്നെ ഇന്ന് ഇന്ത്യ അറിയപ്പെടുന്ന ആളാക്കിമാറ്റിയത്. കുരങ്ങുകള്‍ പാറയിലൂടെ കയറുന്ന രീതി അനുകരിച്ചാണ് താനും പാറയില്‍ കയറിയതെന്നും ജ്യോതി വ്യക്തമാക്കി. കുരങ്ങുകളില്‍ നിന്നാണ് മനുഷ്യരുണ്ടായതെന്നാണ് പറയുന്നത്. എന്നാല്‍ മനുഷ്യരില്‍ നിന്നാണ് കുരങ്ങുകളുണ്ടായെതെന്നാണ് തന്റെ അനുഭവം. മങ്കി ക്ലൈബിംഗ് അത്ര എളുപ്പമുള്ള കാര്യമല്ലന്നും ജ്യോതി വ്യക്തമാക്കി. സാഹസികമായ കയറ്റം തുടങ്ങിയിട്ടും വര്‍ഷങ്ങളായിട്ടും ഇപ്പോഴും അപകടങ്ങളുണ്ടാകാറുണ്ട്. കൈയും കാലും ഒടിഞ്ഞിട്ടുണ്ടെങ്കിലും മലകയറ്റം ഉപേക്ഷിക്കാന്‍ ജ്യോതി തയ്യാറായിട്ടില്ല.


Keywords:Banglore, National News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News





No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages