കേരളത്തെ നടുക്കിയ മന്ത്രവാദ കൊലപാതകം! പൂജാരിയും ഭാര്യയും കുറ്റം സമ്മതിച്ചു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 19, 2014

കേരളത്തെ നടുക്കിയ മന്ത്രവാദ കൊലപാതകം! പൂജാരിയും ഭാര്യയും കുറ്റം സമ്മതിച്ചു

കൊണ്ടോട്ടി: മറഞ്ഞിരിക്കുന്ന നിധിയുടെയും മാറാവ്യാധി രോഗങ്ങളുടെയും പേരില്‍ വീണ്ടും മനുഷ്യക്കുരുതി. പുളിക്കല്‍ അരൂര്‍ ശകുന്തളയുടെ കൊലപാതകക്കേസ് ചുരുളഴിഞ്ഞപ്പോഴാണ് നിധിയുടെ പേരില്‍ പൂജാരി തന്നെ കബളിപ്പിക്കപ്പെടുന്നുവെന്ന് അറിയാതെ ശകുന്തള കൊല്ലപ്പെട്ടത്. നേരത്തെ ജിന്നിന്റെ പേരിലും ദുര്‍മന്ത്രവാദത്തിന്റെ പേരിലും എടപ്പാളിലും കൊല്ലത്തും അടക്കം സ്ത്രീകള്‍ കൊല്ലപ്പെട്ടതിന്റെ പിറകെയാണ് ശകുന്തളയുടെ വവും മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നത്. അന്ധവിശ്വാസങ്ങളും അറിവില്ലായ്മയും ചൂഷണം ചെയ്താണ് പണത്തിനായി ഇവര്‍ തട്ടിപ്പ് നടത്തുന്നത്. ഇതില്‍ ചെന്നു പെടുന്നതും സ്ത്രീകളാണ്.

വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി പുഴയില്‍ തള്ളിയ സംഭവത്തില്‍ ക്ഷേത്രപൂജാരിയും ഭാര്യയും അറസ്റ്റിലായപ്പോള്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന കഥകള്‍. പുളിക്കല്‍ അരൂര്‍ നീരോല്‍പ്പില്‍ പരേതനായ മനോഹരന്റെ ഭാര്യ സി.എം. ശകുന്തള (46) കൊല്ലപ്പെട്ട കേസിലാണ് ആന്തിയൂര്‍ക്കുന്ന് വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ പൂജാരിയും കോഴിക്കോട് കുറ്റിയാടി സ്വദേശിയുമായ ദുര്‍ഗാപ്രസാദ്(26), ഭാര്യ അശ്വതി (23) എന്നിവരെ കൊണ്ടോട്ടി പോലീസ് പിടികൂടിയത്. ശകുന്തളയുടെ മൃതദേഹം കണ്ടെടുത്തതിനുശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പൂജാരിയും ഭാര്യയും പിടിയിലാകുന്നത്.

പൂജാരിയെ ചോദ്യം ചെയ്തതതില്‍ നിന്നാണ് ഒടുവില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയത്. കൊലക്ക് ശേഷം മൃതദേഹം പുഴയിലേക്ക് തള്ളാന്‍ സഹായിച്ചതില്‍ അശ്വതിക്ക് പങ്കുള്ളതായി തെളിഞ്ഞിരുന്നു. തുടര്‍ന്നാണ് ഇവരെയും പിടികൂടിയത്. ഇരുവരെയും ചോദ്യം ചെയ്തതില്‍ നിന്നാണ് കോളിളക്കം സൃഷ്ടിച്ച ശകുന്തളവധക്കേസിന്റെ ചുരുളഴിഞ്ഞത്. ഇയാളുടെ വീട്ടിലും സംഭവസ്ഥലത്തും പോലീസ് പരിശോധന നടത്തി. വീട്ടില്‍ മറഞ്ഞിരിക്കുന്ന നിധി എടുക്കാമെന്നു വിശ്വസിപ്പിച്ചു പൂജയുടെയും മന്ത്രവാദത്തിന്റെയും പേരില്‍ ശകുന്തളയില്‍ നിന്നു പൂജാരി വന്‍തുകയും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കിയിരുന്നു.

ശകുന്തളയുടെ വീട്ടില്‍ വച്ചും വീട്ടിലുള്ളവരെ ഒഴിവാക്കി പ്രത്യേക പൂജ നടത്തിയിരുന്നു. പണം കൈവശപ്പെടുത്തിക്കൊണ്ടിരിക്കെ തന്നെ നിധിയെടുക്കാന്‍ കഴിയില്ലെന്നു തോന്നിയ പൂജാരി ഒടുവില്‍ ശകുന്തളയെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി മറ്റൊരിടത്തുവച്ചു നിധിയെടുക്കാന്‍ പ്രത്യേകപൂജ ചെയ്യണമെന്നാവശ്യപ്പെട്ടു ശകുന്തളയെ കുറ്റിയാടളയിലെ തന്റെ സ്വന്തം വീട്ടിലേക്ക് പൂജാരി പറഞ്ഞയച്ചു. കഴിഞ്ഞ 12നായിരുന്നു ഇത്. വീട്ടില്‍ എത്തിയ ശകുന്തളയെ പൂജക്കായി കിടത്തി കൈകാലുകള്‍ ബന്ധിച്ച് കഴുത്തില്‍ കുരുക്കിടുകയായിരുന്നു. തലക്ക് അടിയേറ്റിട്ടുമുണ്ട്.

താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന സത്യം മരണക്കളത്തില്‍ വരെ ശകുന്തളക്ക് അറിയുമായിരുന്നില്ല. കൊല ചെയ്ത പൂജാരി വീണ്ടും ആന്തിയൂകര്‍ കുന്ന് ക്ഷേത്രത്തിലെത്തി. ഇതിനിടയിലാണ് ശകുന്തളയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുന്നതും അന്വേഷിക്കുന്നതും. ഇതിനിടെ കഴിഞ്ഞ 15നു ഭാര്യയേയും കൂട്ടി പൂജാരി വാടകക്ക് കാറെടുത്തു വീട്ടിലുള്ള മൃതദേഹം പുഴയില്‍ കൊണ്ടിടാന്‍ തീരുമാനിച്ചു. തുടര്‍ന്നു ഭാര്യയുടെ സഹായത്തോടെ ചാക്കിലാക്കി പുഴയില്‍ തള്ളുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പോലീസിന്റെ അവസരോചിത ഇടപെടലുകളാണ് കൊലക്കുറ്റം തെളിയിക്കാനായത്. കഴിഞ്ഞ 12നാണ് പുളിക്കല്‍ എഎംഎം ഹൈസ്‌കൂളിലെ പാചകക്കാരി കൂടിയായ ശകുന്തളയെ കാണാതായത്. ക്ഷേത്രത്തിലേക്കെന്നു പറഞ്ഞിറങ്ങിയ ശകുന്തള പിന്നീട് വീട്ടിലേക്കെത്തിയിരുന്നില്ല. തുടര്‍ന്നു പോലീസും ബന്ധുക്കളും അന്വേഷണം നടത്തിവരുന്നതിനിടെ ശനിയാഴ്ച കുറ്റിയാടിപുഴയിലെ ചക്കിട്ടപ്പാറ കരിമ്പനക്കയത്തിനു സമീപം ചാക്കില്‍കെട്ടിയ നിലയില്‍ ശകുന്തളയുടെ മൃതദേഹം കാണുകയായിരുന്നു. കൊണ്ടോട്ടി സിഐ ബി. സന്തോഷും എസ്‌ഐ കെ.ശ്രീകുമാറും ചേര്‍ന്നാണ് കേസന്വേഷിക്കുന്നത്.

കൊലപാതകങ്ങളും കുപ്രസിദ്ധ കേസുകളും തെളിയിച്ച് കൊണ്ടോട്ടി പോലീസ് അഭിനന്ദം ഏറ്റുവാങ്ങുന്നു. ശകുന്തളയുടെ മൃതദേഹം കണ്ടെത്തിയതിനു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളെ കണ്ടെത്തി പിടികൂടാനായിട്ടുണ്ട്. നേരത്തെ കീഴിശേരിയിലെ ആസ്യവധവും അരിക്കോട് സ്വദേശിനി പുളിക്കല്‍ വലിയപറമ്പ് മലയില്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെയും കൊണ്ടോട്ടി പോലീസിനു അവസരോചിത ഇടപെടല്‍ പിടികൂടാനായിട്ടുണ്ട്. ഇതിനു പിറകെയാണ് ശകുന്തളാവധവും പോലീസ് തെളിയിച്ചത്. ജില്ലയില്‍ അടുത്തിടെ നടന്ന പള്‍സര്‍ ബൈക്ക് മോഷ്ടാക്കളായ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ പിടികൂടാനും കൊണ്ടോട്ടി പോലീസിനു കഴിഞ്ഞിരുന്നു.


Keywords: Murder Case, Police, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages