ഗസ്സക്ക് വ്യോമ സഹായം പുനരാരംഭിക്കാന്‍ ശൈഖ് മുഹമ്മദിന്‍െറ നിര്‍ദേശം - Malabarflash

Like On Facebook

demo-image

Home Top Ad

Responsive Ads Here

Post Top Ad

Wednesday, August 6, 2014

demo-image

ഗസ്സക്ക് വ്യോമ സഹായം പുനരാരംഭിക്കാന്‍ ശൈഖ് മുഹമ്മദിന്‍െറ നിര്‍ദേശം

Responsive Ads Here
shaik-mohammed
ദുബൈ: ഇസ്രായേല്‍ ആക്രമണത്തില്‍ വീട് നഷ്ടപ്പെട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന ഗസ്സക്കാര്‍ക്കുള്ള വ്യോമ സഹായം പുനരാരംഭിക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം നിര്‍ദേശിച്ചു.

ഗസ്സയില്‍ മരണപ്പെടുന്നവരുടെയും പരിക്കേല്‍ക്കുന്നവരുടെയും എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.
ഇസ്രായേല്‍ ആക്രമണത്തില്‍ 1850 പേര്‍ കൊല്ലപ്പെടുകയും 9000ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സയിലെ 90 യു.എന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ 2,60,000 പേര്‍ ദുരിത ജീവിതം നയിക്കുന്നുവെന്നാണ് കണക്ക്. ഗസ്സക്കാരെ സഹായിക്കാനുള്ള വസ്തുക്കളുമായി യു.എ.ഇ നേരത്തെ തന്നെ വിമാനങ്ങളയച്ചിരുന്നു.
ദുബൈ ഇന്‍റര്‍നാഷണല്‍ ഹ്യൂമനിറ്റേറിയന്‍ സിറ്റിയുടെ നേതൃത്വത്തില്‍ വസ്ത്രങ്ങള്‍, മരുന്നുകള്‍, മറ്റ് അവശ്യ വസ്തുക്കള്‍ തുടങ്ങിയവയാണ് എത്തിച്ചത്. ഭീമന്‍ ചരക്ക് വിമാനങ്ങളായ ബോയിങ് 747, സി 130 എന്നിവ ഇതിനായി ഉപയോഗിച്ചു.
17 വിമാനങ്ങള്‍ ഇതിനകം സാധനങ്ങളുമായി ജോര്‍ഡന്‍ തലസ്ഥാനമായ അമ്മാനിലേക്ക് പറന്നു.
അമ്മാനില്‍ നിന്ന് ട്രക്ക് മാര്‍ഗമാണ് ഗസ്സയിലത്തെിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ വിവിധ ഏജന്‍സികളുമായി ചേര്‍ന്നാണ് അഭയാര്‍ഥി ക്യാമ്പുകളില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നത്.
ഇതിനകം 23.3 ദശലക്ഷം ദിര്‍ഹമാണ് സഹായ വിതരണത്തിനയി യു.എ.ഇ ചെലവഴിച്ചത്. 

‘സല്‍മ’ പദ്ധതി പ്രകാരം ഒരുലക്ഷം ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്തു.
‘സുഖിയ’ കുടിവെള്ള പദ്ധതിയില്‍ ഗസ്സക്കാര്‍ മുന്‍ഗണന നല്‍കാന്‍ ശൈഖ് മുഹമ്മദ് നിര്‍ദേശിക്കുകയുമുണ്ടായി.

Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Post Bottom Ad

Pages

Contact Form

Name

Email *

Message *