ലാന്റിംഗിനിടെ പിന്‍ചക്രം പൊട്ടി; കരിപ്പൂരില്‍ വിമാന ദുരന്തം ഒഴിവായി - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 2, 2014

ലാന്റിംഗിനിടെ പിന്‍ചക്രം പൊട്ടി; കരിപ്പൂരില്‍ വിമാന ദുരന്തം ഒഴിവായി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ തലനാരിഴയ്ക്ക് വന്‍ വിമാനദുരന്തം ഒഴിവായി. ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ ഇറങ്ങവെ പിന്‍ചക്രം പൊട്ടിത്തെറിച്ചു. എന്നാല്‍ പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം വിമാനം സുരക്ഷിതമായി റണ്‍വേയില്‍ ഇറക്കി.

രാവിലെ 7.40ന് എത്തിയ എയര്‍ ഇന്ത്യയുടെ വിമാനത്തിന്റെ പിന്‍ചക്രമാണു പൊട്ടിയത്. ജീവനക്കാര്‍ അടക്കം 450 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

അടിയന്തര സാഹചര്യം നേരിടാന്‍ അഗ്നിശമന സേനയടക്കം വന്‍ സുരക്ഷാ സന്നാഹങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. വിമാനം പിന്നീട് റണ്‍വേയില്‍ നിന്നു മാറ്റി . തകരാര്‍ പരിഹരിച്ച ശേഷം വൈകിട്ട് ജിദ്ദയിലേക്കു മടങ്ങും.

Keywords: Kerala, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages