യന്ത്രത്തകരാര്‍: എയര്‍ ഇന്ത്യാ എക്‌സ്പ്രസ് തിരിച്ചിറക്കി - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 19, 2014

യന്ത്രത്തകരാര്‍: എയര്‍ ഇന്ത്യാ എക്‌സ്പ്രസ് തിരിച്ചിറക്കി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് രണ്ടാം തവണയും തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പുറപ്പെട്ട ഐ എക്‌സ് 539 വിമാനമാണ് തിരിച്ചുവിളച്ചത്.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ വൈകി എട്ട് മണിയോടെയാണ് വിമാനം പുറപ്പെട്ടത്. പറന്നുയര്‍ന്ന ഉടനെ വീണ്ടും വിമാനത്തിന് യന്ത്രത്തകരാര്‍ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് വിമാനത്താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ഒടുവില്‍ 10.30 ഓടെ രണ്ടാം തവണയും വിമാനം തിരിച്ചിറക്കി.

ജീവനക്കാര്‍ ഉള്‍പ്പടെ 195 യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages