കണ്ണൂരില്‍ കോണ്‍ഗ്രസ് മുസ്ലീം ലീഗ് ബന്ധം വഷളായി - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 22, 2014

കണ്ണൂരില്‍ കോണ്‍ഗ്രസ് മുസ്ലീം ലീഗ് ബന്ധം വഷളായി

കണ്ണൂര്‍: കോണ്‍ഗ്രസുമായുള്ള ബന്ധം വഷളായതോടെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് കോണ്‍ഗ്രസിനെ ഒഴിവാക്കാന്‍ കണ്ണൂരില്‍ മുസ്ലീംലീഗ് തീരുമാനം.

ലീഗ് – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഒന്നിച്ചുള്ള പ്രചാരണം നിലവിലെ സാഹചര്യത്തില്‍ ലീഗിന് ദോഷം ചെയ്യുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച ആരോപണങ്ങളും ഗ്രൂപ്പ് വഴക്കും തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്നും ലീഗ് നേതൃത്വം കരുതുന്നു.

കോണ്‍ഗ്രസിനെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള പ്രചാരണത്തിനാണ് കണ്ണൂരില്‍ ലീഗ് നേതൃത്വം തയ്യാറെടുക്കുന്നത്. കരിയാട് പഞ്ചായത്തിലെ ഭരണം നഷ്ടമായതിനെത്തുടര്‍ന്ന് ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളില്‍ സിപിഎമ്മുമായി സഹകരിക്കാമെന്ന നിലപാട് സ്വീകരിച്ചതിന് പിറകെയാണിത്. 

സംസ്ഥാന വ്യാപകമായി നേരത്തെ തന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവര്‍ത്തനങ്ങളും കണ്‍വെന്‍ഷനുകളും ലീഗ് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ബന്ധംവഷളായ സാഹചര്യത്തില്‍ ഒറ്റക്ക് നീങ്ങാനാണ് കണ്ണൂരില്‍ ലീഗിന്റെ തീരുമാനം.
അബ്ദുള്ളക്കുട്ടിയുടെ മക്കാവു യാത്രയും, കോണ്‍ഗ്രസിലെ പുതിയ തര്‍ക്കങ്ങളുമടക്കം നിരവധി പ്രശ്‌നങ്ങളും തീരുമാനത്തിന് കാരണമായിട്ടുണ്ട്. അബ്ദുള്ളക്കുട്ടിയുടെ നടപടികളോട് കടുത്ത പുച്ഛമാണെന്നും ലീഗ് നേതൃത്വം വ്യക്തമാക്കുന്നു.

യുഡിഎഫിലെ ഈ ചേരിപ്പോര് തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.

Keywords: Kannur, IUML, Muslim Leegu, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages