ഖത്തര്‍ കെ.എം.സി.സി. ഉദുമ മണ്ഡലം ബൈത്തുറഹ്മക്ക് തിങ്കളാഴ്ച തറക്കല്ലിടും - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 17, 2014

ഖത്തര്‍ കെ.എം.സി.സി. ഉദുമ മണ്ഡലം ബൈത്തുറഹ്മക്ക് തിങ്കളാഴ്ച തറക്കല്ലിടും

കാസര്‍കോട്: ഖത്തര്‍ കെ.എം.സി.സി. ജില്ലാ കമ്മിറ്റി കാരുണ്യവര്‍ഷം പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച 25 ബൈത്തുറ റഹ്മയുടെ ഭാഗമായി ഉദുമ മണ്ഡലത്തിലെ ദേലമ്പാടി, ചെമ്മനാട്, ഉദുമ പഞ്ചായത്തുകളില്‍ നിര്‍മ്മിക്കുന്ന ബൈത്തുറഹ്മയുടെ തറക്കല്ലിടല്‍ തിങ്കളാഴ്ച നാല് മണിക്ക് ചെമ്മനാട് പഞ്ചായത്തിലെ ചെമ്പിരിക്കയില്‍ നടക്കും. 

ഖത്തര്‍ കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ട് പി.എച്ച്.എസ്. തങ്ങള്‍ കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍വ്വഹിക്കും. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് താജുദ്ദീന്‍ ചെമ്പിരിക്ക അധ്യക്ഷത വഹിക്കും. കെ.എം.സി.സി. ഉദുമ മണ്ഡലം സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ മാങ്ങാട് സ്വാഗതം പറയും. 
മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, എം.എല്‍.എ.മാരായ പി.ബി.അബ്ദുല്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡണ്ട് എം.എസ്.മുഹമ്മദ്കുഞ്ഞി, ജനറല്‍ സെക്രട്ടറി ഷാഫി ഹാജി കട്ടക്കാല്‍, ഖത്തര്‍ കെ.എം.സി.സി.സംസ്ഥാന,ജില്ലാ, മണ്ഡലം നേതാക്കള്‍, മുസ്‌ലിം ലീഗ് പോഷക സംഘടനാ ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കള്‍ സംബന്ധിക്കും.
ഇരുപതിനായിരത്തോളം മെമ്പര്‍മാരുള്ള ഖത്തര്‍ കെ.എം.സിസി. നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മറ്റു പ്രവാസി സംഘടനകള്‍ക്ക് മാതൃകയാണെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

ഓരോ പ്രവര്‍ത്തകരില്‍നിന്നും ദിവസേന ലഭിക്കുന്ന ഒരുറിയാല്‍ കൊണ്ട് കോടിക്കണക്കിന് രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഖത്തര്‍ കെ.എം.സി.സി. നടത്തുന്നത്. ഒരു പ്രവര്‍ത്തന്‍ മരണപ്പെട്ടാല്‍ അവരുടെ കുടുംബത്തിന് ആറു ലക്ഷം രൂപ സംഘടന നല്‍കും. ഈ സ്‌നേഹ സുരക്ഷാ പദ്ധതിയില്‍ കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ഖത്തര്‍ ജീവിതം മതിയാക്കി നാട്ടിലേക്കുവരുന്ന പ്രവര്‍ത്തകര്‍ക്ക് രണ്ടു ലക്ഷം രൂപവീതവും നല്‍കുന്നു. 

ഇതുവരെയായി ഏഴ് കോടിയോളം രൂപ സംഘടന ഇങ്ങനെ നല്‍കിയിട്ടുണ്ട്. സംഘടന കേരളത്തിനകത്ത് നൂറോളം വീടുകള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട്. ജില്ലാ കെ.എം.സി.സി.യുടെ പ്രഥമ സംരംഭമാണ് തിങ്കളാഴ്ച ചെമ്പിരിക്കയില്‍ ഉദുമ മണ്ഡലം കമ്മിറ്റി തുടക്കം കുറിക്കുന്നത്. 

പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ.എസ്. മുഹമ്മദ്കുഞ്ഞി, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്.അബ്ദുല്ലക്കുഞ്ഞി, വൈസ് പ്രസിഡണ്ട് ഖാദര്‍ ഉദുമ, സെക്രട്ടറി മൊയ്തു ബേക്കല്‍, ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ മാങ്ങാട്, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ മജീദ് ചെമ്പിരിക്ക, മുസ്‌ലിംലീഗ് ശാഖാ പ്രസിഡണ്ട് താജുദ്ദീന്‍ ചെമ്പിരിക്ക സംബന്ധിച്ചു.

Keywords: Kasaragod, KMCC, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages