മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഇന്ത്യക്കാരി കുത്തേറ്റു മരിച്ചു. ഐടി ഉദ്യോഗസ്ഥയായ പ്രഭ അരുണ്‍ കുമാര്‍(41)ആണ് മരിച്ചത്. ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ വീടിന് 300 മീറ്റര്‍ അകലെ വച്ചായിരുന്നു ആക്രമണം. കുടുംബാംഗത്തോട് ഫോണില്‍ സംസാരിച്ചുവരുമ്പോഴായിരുന്നു കുത്തേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു.
ആക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. സ്‌റ്റേഷനില്‍ നിന്നു പോകുമ്പോള്‍ പ്രഭയുടെ സുഹൃത്ത് ആ വഴിപോകരുതെന്നും, അവിടെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം ഉണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പ്രഭ ഈ വഴിതന്നെ പോവുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ഒരു വ്യക്തിയോ ഒരു സംഘം ആളുകളോ ആണെന്നാണ് സംശയിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

No comments:
Post a Comment