കാമുകന്‍ കാലുമാറി; യുവതി തൂങ്ങമരിച്ചു, യുവാവ് കസ്റ്റഡിയില്‍ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 12, 2015

കാമുകന്‍ കാലുമാറി; യുവതി തൂങ്ങമരിച്ചു, യുവാവ് കസ്റ്റഡിയില്‍

തളിപ്പറമ്പ: (www.malabarflash.com) കാമുകന്‍ ഉപേക്ഷിച്ചതില്‍ മനം നൊന്ത് യുവതി ജീവനൊടുക്കി. ഞാററുവയല്‍ സലാമത്ത് മസ്ജിദിന് സമീപം താമസിക്കുന്ന കണ്ണങ്കീല്‍ സിദ്ധീഖിന്റെ മകള്‍ സാദിയ (19) ആണ് ജീവനൊടുക്കിയത്.

ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ വീട്ടിലെ കിടപ്പു മുറിയില്‍ കെട്ടിതൂങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ കെട്ടറുത്ത് ഉടന്‍ തളിപ്പറമ്പ സഹകരണാശുപത്രിയിലും അവിടെ നിന്ന് പരിയാരം മെഡിക്കല്‍ കോളേജിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
കാമുകന്‍ തളിപ്പറമ്പ് മാര്‍ക്കററിന് സമീപത്തെ നഗരസഭ വായനശാല കെട്ടിടത്തില്‍ സെല്‍ഫി മൊബൈല്‍ ഷോപ്പ് നടത്തുന്ന ഉണ്ടപറമ്പില്‍ താമസിക്കുന്ന ചുളളിയോടന്‍ റമീസ് (26)നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
അഞ്ചുവര്‍ഷത്തോളമായി ഇവര്‍ തമ്മില്‍ പ്രണയത്തിലായിട്ട്. തളിപ്പറമ്പയിലെ വിവിധ മൊബൈല്‍ ഷോപ്പുകളില്‍ സെയില്‍സുമാനായി ജോലി ചെയ്തു വരികായിരുന്നു റമീസ്. 

പ്രണയ വിവരം സാദിയയുടെ വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്ന് പിന്തിരിയാന്‍ പല തവണ പെണ്‍കുട്ടിയോട് വീട്ടുകാര്‍ അവശ്യപ്പെട്ടിരുന്നുവത്രെ. എന്നാല്‍ വേര്‍പിരിയാനാകാത്ത വിധം ഇരുവരും തമ്മില്‍ അടുത്തിരുന്നു. റമീസിനെ പൊണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും നേരത്തെ പിടികൂടി താക്കീത് ചെയ്ത് നല്‍കി വിടുകയും ചെയ്തിരുന്നു. 

പ്രണയത്തെ തുടര്‍ന്ന് എട്ടാം ക്ലാസ്സില്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്ന പെണ്‍കുട്ടി പത്താംതരം തുല്യത പരീക്ഷ പാസായിരുന്നു. സാദിയ പ്രണയത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ഉറപ്പായതോടെ റമീസിന് വിവാഹം ചെയ്തു കൊടുക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. റമീസിന്റെ ബന്ധുവിനെ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ സമീപിച്ചെങ്കിലും റമീസിനെ വിവാഹം ചെയ്യാനുളള നിലവാരം പെണ്‍കുട്ടിയുടെ കുടുംബത്തില്ലെന്ന് പറഞ്ഞ് കൈയൊഴികയായിരുന്നത്രെ.
അതിന് ശേഷവും വിവാഹക്കാര്യത്തില്‍ ഉറപ്പു നല്‍കി റമീസ് സാദിയയെ ഒരാഴ്ച മുമ്പ് കണ്ണൂരിലേക്ക് കൂട്ടികൊണ്ടുപോയിരുന്നുവത്രെ. തന്നെ വിവാഹം ചെയ്യാതെ റമീസ് പററിക്കുകയാണെന്ന കാര്യം പെണ്‍കുട്ടി വൈകിയാണ് മനസ്സിലാക്കിയത്. ഇതിനെതുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് കരുതുന്നത്.
ജീവനു തുല്യം വിശ്വസിച്ചിയാള്‍ വഞ്ചിച്ചതിന്റെ മുഴുവന്‍ സങ്കടവും നിറഞ്ഞു നില്‍ക്കുന്ന ആത്മഹത്യ കുറിപ്പ് എഴുതിവെച്ചാണ് സാദിയ ജീവതം അവസാനിപ്പിച്ചത്. ഐ ലവ് യൂ റമീസ് എന്ന് തുടങ്ങുന്ന കത്തില്‍, "എന്റെ സര്‍വവും നിനക്കായി സമര്‍പ്പിച്ചില്ലേ, ആശുപത്രിയില്‍ വരാന്‍ പറഞ്ഞിട്ടും ഞാന്‍ വന്നില്ലേ..." എന്നിങ്ങിനെ രേഖപ്പെടുത്തിയിട്ടുണ്ട്. വഞ്ചിച്ച കാമുകനോടുളള രോഷം പ്രകടമാക്കി കൊണ്ട് ഐ ലവ് യൂ റമീസ് എന്ന് അവസാന വരിയില്‍ എഴുതി, ആ വാചകത്തിന് മുകളില്‍ വരയിട്ട് തടഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. 

സാദിയയുടെ പിതാവ് സൗദിയിലാണ് ജോലി ചെയ്യുന്നത്. മാതാവ് സുഹറ, സഹോദരി സമീന
അസി. എസ്.ഐ രവി ഇന്‍ക്വസ്റ്റ് ചെയ്ത ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കേളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords: Kannur, Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages