കെ.എം.സി.സി.യുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തത്: റഷീദലി ശിഹാബ് തങ്ങള്‍ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 9, 2015

കെ.എം.സി.സി.യുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തത്: റഷീദലി ശിഹാബ് തങ്ങള്‍

ഉദുമ: കെ.എം.സി.സി. കമ്മിറ്റികള്‍ നടപ്പില്‍വരുത്തുന്ന ബൈത്തുറഹ്മ ഭവനകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും തുല്യതയില്ലാത്തതാണെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ദുബൈ കെ.എം.സി.സി.ഉദുമ മണ്ഡലംകമ്മിറ്റി നിര്‍മ്മിക്കുന്ന ബൈത്തുറഹ്മയുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ടി.കെ. മുനീര്‍ ബന്താട് അധ്യക്ഷത വഹിച്ചു.

ഇതോടനുബന്ധിച്ച് മാങ്ങാട് സംഗമം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൊതുയോഗം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഫി ഹാജി കട്ടക്കാല്‍, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ഉദുമ പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ട് ഹമീദ് മാങ്ങാട്, ചെമ്മനാട് പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി അഷ്‌റഫ് എടനീര്‍, ഉദുമ മണ്ഡലം പ്രസിഡണ്ട് ടി.ഡി. കബീര്‍, ജനറല്‍ സെക്രട്ടറി എം.എച്ച്. മുഹമ്മദ്കുഞ്ഞി, സി.എല്‍. റഷീദ് ഹാജി, കെ.കെ.അബ്ദുല്ല ഹാജി, ഖാദര്‍ കുന്നില്‍, ഇല്ല്യാസ് കട്ടക്കാല്‍, ഹുസൈനാര്‍ തെക്കില്‍, റിയാസ് നാലാംവാതുക്കല്‍, റഊഫ് ബായിക്കര, മുംതസിര്‍ തങ്ങള്‍, സാദിഖ് പാക്യര, റാഫി പള്ളിപ്പുറം, ഷരീഫ് തായത്തൊടി പ്രസംഗിച്ചു.

Keywords: Kasaragod, Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages