ഖദീജുമ്മയ്ക്ക് വീടൊരുങ്ങുന്നു... ഇഖ്ബാല്‍ അബ്ദുല്‍ ഹമീദിന്റെ കാരുണ്യത്തില്‍ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 10, 2015

ഖദീജുമ്മയ്ക്ക് വീടൊരുങ്ങുന്നു... ഇഖ്ബാല്‍ അബ്ദുല്‍ ഹമീദിന്റെ കാരുണ്യത്തില്‍

കാസര്‍കോട്: (www.malabarflash.com)മതിലിനുചാരിവെച്ച തെങ്ങോലകള്‍ക്കിടയിലാണ് വയസായ ആ ഉമ്മയും മോനും ജീവിക്കുന്ന വാര്‍ത്ത കണ്ട ഇഖ്ബാലിന്റെ മനസ്സൊന്ന് പിടഞ്ഞു. ആയാള്‍ തീരുമാനിച്ചു ഈ മകനും ഉമ്മയ്ക്കും മകനും സ്വന്തം ചിലവില്‍ ഒരു കൊച്ചു വീട് നിര്‍മ്മിച്ചു നല്‍കണമെന്ന്.. ആ സ്വപ്നം പൂവണിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം.

ചെറു പ്രായത്തില്‍ തന്നെ ഉന്നതങ്ങളുടെ കൊടുമുടി കയറിയ ബേക്കല്‍ ഹദ്ദാദ് നഗര്‍ സ്വദേശിയും ദുബൈയിലെ ബിസ്‌നസ്സുകാരനുമായ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് നാല് മാസങ്ങള്‍ക്ക് മുമ്പ് ദുബൈയിലെ ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ടിരിക്കെയാണ് കരളലിയിപ്പിക്കുന്ന ആവീഡിയോ കാണുന്നത്.(www.malabarflash.com)

കാസര്‍കോട്ടെ യുവ മാധ്യമ പ്രവര്‍ത്തകന്‍ എബി കുട്ടിയാനം തയ്യാറാക്കി കാസര്‍കോട്ടൊ ഒരു പ്രദേശിക ചാനലില്‍ വന്ന ആവാര്‍ത്ത സുഹൃത്ത് ഇഖ്ബാലിന് വാട്‌സ് ആപ്പിലൂടെ അയച്ചു കൊടുക്കുകയായിരുന്നു.

ആവര്‍ത്തയുടെ ഉളളടക്കം ഇതാണ്..
എണ്‍പത് വയസു പ്രായമുള്ള ഉമ്മ, അമ്പത്തി അഞ്ച് വയുസുള്ള മാനസീക രോഗിയായ മകന്‍...ചാരിവെച്ച ഓലകള്‍ക്കിടയിലുള്ള അവരുടെ ജീവിതം ഏതു കഠിന ഹൃദയത്തേയും കരയിപ്പിക്കും...വാര്‍ദ്ധക്ക്യത്തിന്റെ ആലസ്യത്തിനിടയില്‍ നടക്കാന്‍ പോലും കഴിയാത്ത പാവം ഉമ്മ മാനസീക രോഗിയായ മകന് കൂട്ടിരിക്കുകയാണിവിടെ.

നായന്മാര്‍മൂല ടൗണില്‍ നിന്ന് പെരുമ്പള റോഡിലൂടെ ഇത്തിരി നടന്നാല്‍ ഈ കാഴ്ചകാണാം. നായന്മാര്‍മൂലയിലെ ഖദീജയും മകന്‍ മഹ്മൂദുമാണ് ഇവിടെ നരകതുല്യമായ ജീവിതം നയിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി അവര്‍ ഈ മതിലിനരികിലുണ്ട്. പഴകി ദ്രവിച്ച ഓടിട്ട കൊച്ചുവീട് പൊളിഞ്ഞുവീണതോടെയാണ് അവര്‍ അതിനരികില്‍ ഓലചാരിവെച്ച് ജീവിക്കാന്‍ തുടങ്ങിയത്.
പഴകി നിറം മങ്ങിയ രണ്ട് ഫൈബര്‍ കസേരകളാണ് അവരുടെ ആകെയുള്ള സമ്പാദ്യം, പിന്നെ മഴ വരുമ്പോഴും ശക്തമായൊരു കാറ്റുവരുമ്പോഴും അണഞ്ഞുപോവുന്ന മണ്ണെണ്ണ വിളക്കും. വെയിലത്തും മഴയത്തും ആ ഉമ്മയും മോനും അതിലിരിക്കും. ചിലപ്പോള്‍ കരയും, ചിലപ്പോള്‍ സങ്കടം കൊണ്ട് ഒന്നും പറയാനാവാതെ വിതുമ്പും. വയസുകാലത്ത് താങ്ങും തണലുമാവേണ്ട മകന്‍ മാനസീക രോഗിയായി മൂകനായിരിക്കുന്നത് കാണുമ്പോള്‍ ആ ഉമ്മയുടെ ഹൃദയം ഒന്നു കൂടി നീറുന്നു. ചില ദിവസം ഒരു വാക്കുപോലും ഉരിയാടാറില്ലെന്ന് ഖദീജ നിറകണ്ണുകളോടെ പറഞ്ഞു.

മുപ്പത് വയസ്സുവരെ അസുഖമൊന്നുമില്ലാതിരുന്ന മഹ്മൂദിന് പെട്ടെന്നൊരു ദിവസമാണ് ജീവിതത്തിന്റെ താളം നഷ്ടപ്പെട്ടുപോയത്. അതോടെ ആ ഉമ്മയുടെ ആഹ്ലാദത്തിന്റെ താളവും മാഞ്ഞുപോയി. ഓടുകളും വിറകുംകൂട്ടിവെച്ച മതിലിനരികിലെ ഒരു മരകഷ്ണത്തിലാണ് മഹ്മൂദ് കിടന്നുറങ്ങുന്നത്. കനത്ത മഴയത്തുപോലും അവിടെ നിന്ന് മാറില്ല. പകല്‍ മുഴുവന്‍ അവിടെ കഴിയുന്ന ഖദീജ രാത്രിയാകുമ്പോള്‍ ബന്ധുവീട്ടിലെവിടെയെങ്കിലും പോയി തല ചായ്ക്കും. അതിരാവിലെ എഴുന്നേറ്റ് വന്ന് മകന്റടുത്തിരിക്കും. എവിടെ കിടന്നാലും മോന്റെ അവസ്ഥ ഓര്‍ത്ത് ഉറങ്ങാറില്ലെന്ന് ഖദീജ നൊമ്പരത്തോടെ പറയുന്നു. എത്ര പെരുന്നാള്‍ വന്നാലും എത്ര നോമ്പുകാലം അടുത്തെത്തിയാലും അവര്‍ക്കത് നൊമ്പരത്തിന്റേതുമാത്രമാണ്.
എന്റെ കാലംകഴിഞ്ഞുപോയാല്‍ എന്റെ മോന് ആരാണുള്ളത് എന്ന ചോദ്യം ആ ഉമ്മയെ കൂടുതല്‍ അസ്വസ്ഥയാക്കുന്നു. കയറി കിടക്കാന്‍ ഒരു മേല്‍ക്കൂരയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്റെ മോന്‍ വീണുറങ്ങുമായിരുന്നുവെന്ന് ആ ഉമ്മ പറയുമ്പോള്‍ കലങ്ങി കാഴ്ചമങ്ങിയ കണ്ണുകള്‍ പിന്നെയും നിറയുന്നു. പാമ്പും തേളും ശല്ല്യം ചെയ്യാതെ മാറി നില്‍ക്കുന്നത് ആ ഉമ്മയുടേയും മകന്റേയും നല്ല മനസ്സിന്റെ പ്രാര്‍ത്ഥന ഒന്നുകൊണ്ടുമാത്രമായിരിക്കും. അല്ലെങ്കില്‍ ഇത്രയും ദിവസം ഈ വിറകുകൂട്ടങ്ങള്‍ക്കിടയില്‍ എങ്ങനെയാണ് അവര്‍ക്ക് ജീവിക്കാന്‍ കഴിയുക.
സന്മനസുള്ളവര്‍ കൈകോര്‍ത്താല്‍ ഈ ഉമ്മയേയും മകനേയും സുരക്ഷിതമായ ഒരു വീട്ടിലേക്ക് മാറ്റാന്‍ കഴിയും.വിറകുകൂട്ടങ്ങള്‍ക്കിടയില്‍ എങ്ങനെയാണ് അവര്‍ക്ക് ജീവിക്കാന്‍ കഴിയുക എന്ന് വാര്‍ത്തയിലൂടെ എബി കുട്ടിയാനത്തിന്റെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇഖ്ബാല്‍ തയ്യാറാവുകയായിരുന്നു. (www.malabarflash.com)


തൊട്ടു പിന്നാലെ ഖദീജുമ്മയുടെ നൊമ്പരങ്ങള്‍ വിവരിക്കുന്ന കഥയുമായി പ്രമുഖ വാഗ്മി നൗഷാദ് ബാഖവി ചിറയിന്‍കീഴിന്റെ അഭ്യര്‍ത്ഥനയും എത്തി. ഉടന്‍ നാട്ടിലുളള തന്റെ സഹോദരനെ വിളിച്ച് വീട് നിര്‍മ്മാക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ ഏര്‍പ്പെടാക്കി. അങ്ങിനെ ഖദീജുമ്മയുടെ സ്വപ്ന വീട് ഒരുങ്ങികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഇഖ്ബാല്‍ നായന്‍മാര്‍മൂലയിലെത്തി വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കുടിവെളളത്തിനായവശ്യമായ കുഴല്‍ കുഴിച്ചു നല്‍കാനും തീരുമാനിച്ചു.
ഈ മാസം 28 ന് ഇഖ്ബാല്‍ ഹമീദിന്റെ മതാവ് നഫീസ ഹജ്ജുമ്മ ഖദീജുമ്മയുടെ വീടിന്റെ താക്കോല്‍ കൈമാറും.

ഏപ്രില്‍ 5 ന് ബേക്കല്‍ ഹദ്ദാദ് നഗറില്‍ വെച്ച് 15 പാവപ്പെട്ട പൊണ്‍കുട്ടികളുടെ വിവാഹം ചെയ്തു കൊടുക്കുന്ന മഹര്‍ 2015 ന്റെ ചെയര്‍മാന്‍ കൂടിയായ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് സമാനതകളില്ലാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. പളളിക്കര പഞ്ചായത്തില്‍ മുസ്‌ലിം ലീഗിന്റെയും കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന 3 ബൈത്തുറഹ്മയുടെ പൂര്‍ണ്ണ ചിലവും ഇഖ്ബാലാണ് ഏറെറടുത്തിരിക്കുന്നത്.

Keywords: Kasaragod, Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages