നിയമസഭയില്‍ വന്‍സംഘര്‍ഷം; മാണി ബജറ്റ് അവതരിപ്പിച്ചു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 13, 2015

നിയമസഭയില്‍ വന്‍സംഘര്‍ഷം; മാണി ബജറ്റ് അവതരിപ്പിച്ചു

തിരുവനന്തപുരം: കേരള നിയമസഭയില്‍ ഇതുവരെ കാണാത്ത പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നതിനിടെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിച്ചു. ഓഫിസേഴ്‌സ് ഗ്യാലറി വഴിയുള്ള വാതില്‍വഴിയാണ് മാണി നിയമസഭയ്ക്കുള്ളില്‍ പ്രവേശിച്ചത്. ബജറ്റ് വായിച്ചു തുടങ്ങിയ അദ്ദേഹം പ്രധാന ഭാഗങ്ങള്‍ വായിച്ച ശേഷം അത് സഭയുടെ മേശപ്പുറത്തുവച്ചു.

ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടി. കെ.എം.മാണിയെ തടയുന്നതിനായി നിന്നിരുന്ന പ്രതിപക്ഷ എംഎല്‍úഎമാരെ ഭരണപക്ഷം തള്ളിയിട്ടു. മാണിയെ തടയാന്‍ നിയോഗിച്ചിരുന്ന ഇടതുപക്ഷത്തിന്റെ വനിതാ എംഎല്‍എയെ വാച്ച് ആന്‍ഡ് വാര്‍ഡ് എടുത്തുമാറ്റി.

സ്പീക്കറുടെ ഡയസില്‍ ഉപരോധമേര്‍പ്പെടുത്തിയ പ്രതിപക്ഷം, സ്പീക്കറുടെ കസേര തള്ളി താഴെയിട്ടു. മേശപ്പുറത്തുള്ള സാധനങ്ങള്‍ നശിപ്പിച്ചു. സ്പീക്കറുടെ കസേര തിരികെയെത്തിക്കാന്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ശ്രമിച്ചുവെങ്കിലും പ്രതിപക്ഷം അനുവദിച്ചില്ല. പിന്നീട് സ്പീക്കര്‍ ആംഗ്യത്തിലൂടെയാണ് മാണിക്ക് ബജറ്റ് വായിക്കാന്‍ അനുവാദം നല്‍കിയത്.

Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages