സര്‍ക്കാര്‍ ഓഫീസുകളിലും പരിസരങ്ങളിലും മത ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണം: എ.അബ്ദുല്‍ റഹ്മാന്‍ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 8, 2015

സര്‍ക്കാര്‍ ഓഫീസുകളിലും പരിസരങ്ങളിലും മത ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണം: എ.അബ്ദുല്‍ റഹ്മാന്‍

കാസര്‍കോട്: സര്‍ക്കാര്‍ ഓഫീസുകളിലും വാഹനങ്ങളിലും മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങളില്‍ ആരാധനാ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതും നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങളിലും മറ്റു പൊതുസ്ഥലങ്ങള്‍ കയ്യേറിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ആരാധന കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നത് തടയേണ്ട ഉദ്യോഗസ്ഥര്‍ ഇത്തരം പ്രവണതകള്‍ക്ക് ഒത്താശ ചെയ്യുകയാണ്. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി. പരിസരം കയ്യേറി ആരാധനാലയം നിര്‍മ്മിച്ചതിനും താലൂക്ക് ഓഫീസ് കോമ്പൗണ്ടിനുള്ളില്‍ നാഗത്തറ നിര്‍മ്മിക്കുന്നതിനും ചില ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണ്. 

ഇത്തരം അനധികൃത പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും പൊതു സ്ഥലം കയ്യേറി നടത്തുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ തടയാനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി, റവന്യു വകുപ്പ് മന്ത്രി, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages