മഹര്‍ 2015; സേവന സന്നദ്ധതയറിയിച്ച് കൂട്ടയോട്ടം, നാടിന്റെ ഉത്സവമായി - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 7, 2015

മഹര്‍ 2015; സേവന സന്നദ്ധതയറിയിച്ച് കൂട്ടയോട്ടം, നാടിന്റെ ഉത്സവമായി

ബേക്കല്‍: [www.malabarflash.com] ഗോള്‍ഡ് ഹില്‍ മഹര്‍ 2015 സമൂഹ വിവാഹത്തിന്റെ പ്രചാരണാര്‍ത്ഥം ബേക്കല്‍ ഹദ്ദാദ് നഗര്‍ ഗോള്‍ഡ് ഹില്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച കൂട്ടയോട്ടം നാടിന്റെ ഉത്സവമായി മാറി. പള്ളിക്കര ഹൈസ്‌കൂള്‍ പരിസരത്തുനിന്ന് തുടങ്ങിയ കൂട്ടയോട്ടത്തില്‍ മുതിര്‍ന്നവരും കുട്ടികളുമടക്കം വിവിധ മേഖലകളിലുളള നൂറുകണക്കിന് ആളുകളാണ് പ്രത്യേക യൂണിഫോം അണിഞ്ഞ്  പങ്കെടുത്തത്‌.

 

ജീവകാരുണ്യ പ്രവര്‍ത്തകനും പ്രമുഖ ചലചിത്ര നടനുമായ മനോജ് കെ ജയന്‍ മഹര്‍ ചെയര്‍മാന് ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദിന് കൈമാറിയാണ് കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തത്.
യുവാക്കള്‍ ചെയ്യുന്ന നന്മയുള്ള പ്രവര്‍ത്തനം സമൂഹം മാതൃകയാക്കണമെന്ന് മനോജ് കെ ജയന്‍ പറഞ്ഞു.
കാരുണ്യപ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ കുറഞ്ഞുവരുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഗോള്‍ഡ് ഹില്‍ നടത്തുന്ന സമൂഹ വിവാഹം മറ്റുള്ളവര്‍ക്ക് മാതൃകയാക്കേണ്ടതാണ്. വിവാഹപ്രായം കഴിഞ്ഞിട്ടും വീടുകളില്‍ തളച്ചിടപ്പെട്ട പെണ്‍കുട്ടികളുടെ സ്വപ്‌നം പ്രാവര്‍ത്തികമാക്കുന്ന ഗോള്‍ഡ് ഹില്ലിന്റെ പ്രവര്‍ത്തനം മഹനീയമാണ്. 

കാസര്‍കോട്ട് ആദ്യമായാണ് എത്തുന്നത്. കേട്ടും കണ്ടും അറിഞ്ഞ കാസര്‍കോട് ഏറെ സുന്ദരമാണ്. യുവാക്കളും സുന്ദരന്മാരാണ്. സുന്ദരന്മാര്‍ മാത്രമല്ല ഇവരുടെ പ്രവര്‍ത്തനവും സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്നതാണ് അദ്ദേഹം കൂട്ടിചേര്‍ത്തു.


നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ വിയോഗത്തില്‍ അനുശോചിച്ച് ഒരു മിനുറ്റ് മൗനം പാലിച്ചാണ് കൂട്ടയോട്ടത്തിന് തുടക്കം കുറിച്ചത്. ബേക്കല്‍ എസ്.ഐ. നാരായണന്‍ അധ്യക്ഷത വഹിച്ചു. മഹര്‍ 2015 ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് നേതൃത്വം നല്‍കി

പള്ളിക്കര പഞ്ചായത്ത് അംഗം ബഷീര്‍ കുന്നില്‍, യു.കെ. ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫ് യു.കെ സംബന്ധിച്ചു മഹര്‍ 2015  കണ്‍വീനര്‍ അമീര്‍ മസ്താന്‍, ഭാരവാഹികളായ ഫസല്‍ ഹമീദ്, അബ്ദുല്‍ റഹ്മാന്‍ കെ, ഹനീഫ് പിഎച്ച്, കുഞ്ഞബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.
ഹദ്ദാദ് നഗറില്‍ സമാപനത്തിന് ശേഷം മനുഷ്യ മഹര്‍ തീര്‍ത്താണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്.


വിവാഹ സ്വപ്‌നങ്ങള്‍ക്ക് വര്‍ണ്ണച്ചിറകുകള്‍ നല്‍കി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി മാറിയിരിക്കുകയാണ് ബേക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബേക്കല്‍ ഹദ്ദാദ് നഗര്‍ ഗോള്‍ഡ് ഹില്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്. കഴിഞ്ഞ നാലു വര്‍ഷമായി ഇരുപതിലധികം നിര്‍ധനരായ പെണ്‍കുട്ടികള്‍ക്കാണ് ക്ലബിന്റെ കനിവ് വഴി വൈവാഹിക ജീവിതം സാര്‍ത്ഥകമായത്. 


വിവാഹം സ്വപ്‌നമായി കാണുന്ന നിര്‍ധനരായ രണ്ട് സഹോദര സമുദായത്തിലേതടക്കം പതിനഞ്ച് പെണ്‍കുട്ടികള്‍ക്കാണ് ഏപ്രില്‍ 5ന് ബേക്കല്‍ ഹദ്ദാദ് നഗറില്‍ നടക്കുന്ന ചടങ്ങില്‍ മംഗല്യ സൗഭാഗ്യമൊരുക്കുന്നത്. മംഗല്യ നിധിയായി 5പവന്‍ സ്വര്‍ണവും കല്യാണ വസ്ത്രങ്ങളും ഉപജീവന മാര്‍ഗമായി ഓട്ടോറിക്ഷയും ക്ലബ് വധൂവരന്മാര്‍ക്ക് സമ്മാനിക്കും. ഇതിന്റെ മുന്നോടിയായിട്ടാണ് വിവിധ മത സാമൂഹ്യ സാംസ്‌കാരിക ജീവകരുണ്യ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.








Keywords: Kasaragod, Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages