മഹാരാഷ്ട്രയില്‍ ഇനി ബീഫ് കഴിച്ചാല്‍ ജയില്‍ശിക്ഷ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 4, 2015

മഹാരാഷ്ട്രയില്‍ ഇനി ബീഫ് കഴിച്ചാല്‍ ജയില്‍ശിക്ഷ


മുംബൈ: [www.malabarflash.com] മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു. ബീഫ് വില്‍ക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നത് ഇനിമുതല്‍ അഞ്ചുവര്‍ഷം വരെ തടവും പതിനായിരം രൂപയും പിഴ ലഭിക്കാവുന്ന കുറ്റമാണ്.

1996ല്‍ ബി.ജെ.പി - ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ ഭരണത്തിലിരുന്ന കാലത്ത് അന്നത്തെ രാഷ്ട്രപതിയുടെ പരിഗണനക്ക് അയച്ച മഹാരാഷ്ട്ര അനിമല്‍ പ്രിസര്‍വേഷന്‍ (അമെന്‍ഡ്‌മെന്റ്) ആക്ടിന് രാഷ്ട്രപതി പ്രണബ്മുഖര്‍ജി അനുമതി നല്‍കിയതോടെയാണ് നിയമം നിലവില്‍ വന്നത്.

ഞങ്ങളുടെ സ്വപ്‌നമായ ഗോവധനിരോധനത്തിന് വഴിയൊരുക്കിയ രാഷ്ട്രപതിക്ക് മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസ് ട്വിറ്ററില്‍ നന്ദി രേഖപ്പെടുത്തി.
ഗോവധം നിരോധിച്ചുകൊണ്ടുള്ള നിയമം 1976ല്‍ തന്നെ നടപ്പിലായിരുന്നു. എന്നാല്‍ അനുമതിയോടെ ഭക്ഷണത്തിനായി മാടുകളെ കൊല്ലാമായിരുന്നു. പുതിയ നിയമം നടപ്പാകുന്നതോടെ മാട്ടിറച്ചി പൂര്‍ണമായും നിരോധിക്കപ്പെടും.

19 വര്‍ഷത്തിനു ശേഷമാണ് ബില്ലിന് അനുമതി ലഭിച്ചത്.


Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

Post Bottom Ad

Responsive Ads Here

Pages