സലാലയില്‍ മലയാളി കുടുംബത്തെ കെട്ടിയിട്ട് കവര്‍ച്ചാ ശ്രമം; മലയാളി സംഘാംഗം വീണു മരിച്ചു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 8, 2015

സലാലയില്‍ മലയാളി കുടുംബത്തെ കെട്ടിയിട്ട് കവര്‍ച്ചാ ശ്രമം; മലയാളി സംഘാംഗം വീണു മരിച്ചു

സലാല: [www.malabarflash.com] സലാലയില്‍ മലയാളി കുടുംബത്തെ കെട്ടിയിട്ട് കവര്‍ച്ച. അഞ്ചാംനമ്പറിലെ താമസക്കാരായ തൃശൂര്‍ മാള സ്വദേശി വാമദേവനും കുടുംബവുമാണ് കവര്‍ച്ചക്ക് ഇരയായത്.

മലയാളികളായ രണ്ടു പ്രതികളിലൊരാള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെ മരിച്ചു.
കൊച്ചി സ്വദേശി സമീറാണ് (32) മരിച്ചത്. മറ്റൊരു പ്രതി തിരുവനന്തപുരം സ്വദേശി സനല്‍കുമാറിനെ വിമാനത്താവളത്തില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. 

ഒന്നര ദിവസത്തോളമാണ് സംഘം വാമദേവനെയും ഭാര്യ ശുഭയെയും 13കാരനായ മകനെയും ബന്ദികളാക്കിയത്. ഗുരുതര പരിക്കേറ്റ വാമദേവന്‍െറ ഭാര്യ ശുഭ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സുഖംപ്രാപിച്ചു വരുന്നു. മറ്റൊരാള്‍ വാങ്ങിയ തുക തരാനെന്ന വ്യാജേന വ്യാഴാഴ്ച രാവിലെ എട്ടിനാണ് ഇരുവരും വാമദേവന്‍െറ താമസസ്ഥലത്ത് എത്തിയത്. വീട്ടില്‍ കടന്ന ഉടന്‍ വാമദേവനെയും മകനെയും കയറുപയോഗിച്ച് ബന്ദിയാക്കി. നിലവിളിക്കാന്‍ ശ്രമിച്ച ശുഭയെ അക്രമികള്‍ തൊണ്ടക്ക് പൈപ്പുവെച്ച് അടിച്ചു. മുഖം ടേപ് ഉപയോഗിച്ച് വരിഞ്ഞുകെട്ടി.

വീട്ടിലുണ്ടായിരുന്ന റിയാലും സ്വര്‍ണവും ലാപ്ടോപ്പും കൈക്കലാക്കിയ സംഘം വ്യാഴാഴ്ച രാത്രി അവിടെ കഴിച്ചുകൂട്ടി. വെള്ളിയാഴ്ച ഉച്ചയോടെ കൊള്ളയടിച്ച സാധനങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കോഴിക്കോട്ടേക്ക് പോവുകയായിരുന്നു സനല്‍കുമാറിന്‍െറ ലക്ഷ്യം. 

ഏറെനേരം മുഖം വലിച്ചുകെട്ടിയതിനാല്‍ ശുഭ അവശയായി. അക്രമികള്‍ പുറത്തുകടന്ന സമയം എങ്ങനെയോ കെട്ടഴിച്ച വാമദേവന്‍ സഹോദരങ്ങളെ ഫോണില്‍ വിളിച്ചുവരുത്തുകയായിരുന്നു. ഇവരത്തെി ഫ്ളാറ്റ് ബലം പ്രയോഗിച്ച് തുറന്ന് അകത്തുകയറി മൂവരെയും രക്ഷപ്പെടുത്തി. ഉടന്‍ പൊലീസ് സ്റ്റേഷനിലത്തെി പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് സനല്‍കുമാറിനെ അറസ്റ്റ് ചെയ്തത്.

സനല്‍കുമാര്‍ വഴി പൊലീസ് സംഘം മറ്റൊരു പ്രതിയായ സമീര്‍ തങ്ങിയ മുറിയിലുമത്തെി. പൊലീസ് എത്തിയതറിഞ്ഞ് പിന്‍വശത്തെ ജനാലയിലൂടെ താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കവേ തലയടിച്ച് സംഭവസ്ഥലത്ത് മരിക്കുകയായിരുന്നെന്ന് പ്രദേശവാസിയായ ആള്‍ പറഞ്ഞു. 

മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സമീറിന്‍െറ ഭാര്യ നേരത്തേ അഞ്ചാം നമ്പറിലെ ഒരു സ്വകാര്യ ക്ളിനിക്കില്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ നാട്ടിലാണുള്ളത്. ശുഭക്ക് രണ്ടുദിവസത്തിനകം ആശുപത്രി വിടാനാകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കവര്‍ന്ന എല്ലാ സാധനങ്ങളും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം അഞ്ചാം നമ്പര്‍ ഭാഗത്ത് നടന്ന മോഷണശ്രമവുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് സംശയമുണ്ട്. സനല്‍കുമാറിനെ ജയിലിലേക്ക് മാറ്റിയ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Keywords: Gulf News,MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages