ചിറ്റാരിക്കാല്‍: ബൈക്ക് ഷോറൂമിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പതിനഞ്ചുകാരനെ പയ്യന്നൂര്‍ സിഐ കെ. സുഷീറും സംഘവും പിടികൂടി. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് ചെറുപുഴ പുതിയ പാലത്തിനു സമീപത്തെ എപ്ലസ് ഹീറോ ബൈക്ക് ഷോറൂമില്‍ പൂട്ടുപൊളിച്ച് ബൈക്ക് കവര്‍ന്നത്. അന്നു വൈകുന്നേരം പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ പുതിയ ബൈക്കിന് പഴയ നമ്പര്‍പ്ലേറ്റ് വച്ച് ഓടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. 
ചോദ്യംചെയ്യലില്‍ പെരുമ്പയിലെ ആക്രിക്കടയില്‍ നിന്നു 15,000 രൂപ നല്‍കിയാണു ബൈക്ക് വാങ്ങിയതെന്നു പതിനഞ്ചുകാരന്‍ പറഞ്ഞുവെങ്കിലും വിശദമായ ചോദ്യംചെയ്യലില്‍ ഷോറൂമില്‍ നിന്നു ടൈല്‍സ് കട്ടര്‍ ഉപയോഗിച്ച് ഷട്ടര്‍ പൊളിച്ച് മോഷണം നടത്തിയതാണെന്നു സമ്മതിക്കുകയായിരുന്നു.
കോഴിക്കോട് പെരുവണ്ണാമൂഴി ചെമ്പനോട സ്വദേശിയായ പതിനഞ്ചുകാരന്റെ പിതാവ് വിദേശത്താണ്. പിതാവിന്റെ സുഹൃത്തായ പുളിങ്ങോം മീന്‍തുള്ളി സ്വദേശിക്കൊപ്പം കുറച്ചുനാളായി പതിനഞ്ചുകാരന്‍ ടൈല്‍സ് ജോലിക്കു പോയിരുന്നു.

പതിനഞ്ചുകാരനെ കേസന്വേഷിക്കുന്ന ചിറ്റാരിക്കാല്‍ പൊലീസിന് കൈമാറിയ പ്രതിയെ വെളളരിക്കുണ്ട് സി.ഐ ടി.പി സുമേശ് അറസ്റ്റ് ചെയ്തു. പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഈ പതിനഞ്ചുകാരന്‍ നാലോളം കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
 
 Hello, my name is Jack Sparrow. I'm a 50 year old self-employed Pirate from the Caribbean.

No comments:
Post a Comment