പൊലീസിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു കാറുമായി പാഞ്ഞ എന്‍ജിനീയറിങ് വിദ്യാര്‍ഥി പിടിയില്‍ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 7, 2015

പൊലീസിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു കാറുമായി പാഞ്ഞ എന്‍ജിനീയറിങ് വിദ്യാര്‍ഥി പിടിയില്‍

കൊല്ലം: വാഹന പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘത്തിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു കാറുമായി പാഞ്ഞ എന്‍ജിനീയറിങ് വിദ്യാര്‍ഥി അറസ്റ്റില്‍. അമിതവേഗത്തില്‍ വാഹനം പിന്നോട്ടെടുക്കുന്നതിനിടെ ഒഴിഞ്ഞു മാറിയതിനാല്‍ പൊലീസുകാര്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. കാറില്‍ കൊരുത്തു പിന്നോട്ടു നീങ്ങിയ ബൈക്ക് തകര്‍ന്നു.

കരിക്കോട് എന്‍ജിനീയറിങ് കോളജിലെ രണ്ടാംവര്‍ഷ സെമസ്റ്റര്‍ വിദ്യാര്‍ഥിയായ ചവറ സ്വദേശി ആകാശാണു പിടിയിലായത്. താലൂക്ക് കച്ചേരി - മുനീശ്വരന്‍ കോവില്‍ ലിങ്ക് റോഡില്‍ ഉച്ചയ്ക്കായിരുന്നു സംഭവം. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തു റോഡരുകില്‍ നിര്‍ത്തിയിട്ട കാറില്‍ അനാശാസ്യം നടക്കുന്നതായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണു സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ടി. സതീഷ്‌കുമാറും സിവില്‍ പൊലീസ് ഓഫിസര്‍ ആര്‍. രതീഷും സ്ഥലത്തെത്തിയത്.

സ്റ്റാര്‍ട്ട് ചെയ്തിട്ടിരുന്ന കാറിനു പിന്നില്‍ ബൈക്ക് നിര്‍ത്തി നോക്കിയെങ്കിലും വാഹനത്തിന്റെ ചില്ലുകള്‍ മറച്ചതിനാല്‍ ഉള്‍ഭാഗം കാണാന്‍ പൊലീസുകാര്‍ക്കു സാധിച്ചില്ല. കാറിന്റെ വാതില്‍ തുറക്കാന്‍ സതീഷ്‌കുമാര്‍ ശ്രമിച്ചെങ്കിലും പിടി ഇളകിപ്പോയതിനാല്‍ സാധിച്ചില്ല. ഈ സമയം പിന്‍സീറ്റില്‍ ഒരു പെണ്‍കുട്ടിയോടൊപ്പമുണ്ടായിരുന്ന ആകാശ് ഡ്രൈവറുടെ സീറ്റിലേക്കു ചാടി കയറി കാര്‍ പിന്നിലേക്കെടുത്ത് ഓടിച്ചു പോയി. ഇതിനിടെയാണു ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. സമീപത്തു നിന്ന രതീഷ് ഓടി മാറുകയായിരുന്നു.

മറ്റൊരു ബൈക്കില്‍ സതീഷ്‌കുമാര്‍ പിന്തുടര്‍ന്നെങ്കിലും കാര്‍ കണ്ടെത്താനായില്ല. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തുള്ള എന്‍ജിഒ യൂണിയന്‍ ഓഫിസിനു മുന്നില്‍ക്കൂടി ഇടറോഡ് വഴി കാറുമായി കടന്ന ആകാശ് ഇവിടെയുള്ള വര്‍ക്ക്‌ഷോപ്പിലെത്തി കാറിന്റെ പിടി മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഒരു മണിക്കൂറിനു ശേഷം ഇതേ കാറില്‍ രണ്ടാംകുറ്റിയിലെ കാര്‍ ഷോറൂമിലെത്തി പിടി വാങ്ങി വരുംവഴി ചിന്നക്കട കുമാര്‍ തിയറ്ററിനു മുന്നില്‍ വച്ചു ട്രാഫിക് വാര്‍ഡന്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഈസ്റ്റ് പൊലീസില്‍ അറിയിക്കുകയായിരുന്നു. 

കാര്‍ വാടകയ്‌ക്കെടുത്തതാണെന്നു പൊലീസ് പറഞ്ഞു. കാറില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടിയെ പൊലീസിനെ വെട്ടിച്ചു കടക്കുന്നതിനിടെ ബസില്‍ കയറ്റി അയച്ചതായി ആകാശ് മൊഴി നല്‍കി.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages