11,000 രൂപയടങ്ങിയ പേഴ്‌സ് തിരിച്ചു നല്‍കി സഹോദരങ്ങള്‍ മാതൃകയായി - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 22, 2014

11,000 രൂപയടങ്ങിയ പേഴ്‌സ് തിരിച്ചു നല്‍കി സഹോദരങ്ങള്‍ മാതൃകയായി

കണ്ണൂര്‍: സ്‌കൂളിലേക്ക് പോകവെ റോഡില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്‌സ് പൊലീസില്‍ ഏല്‍പിച്ച് സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. കടമ്പൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ നിഖില്‍, മൃദുല്‍ എന്നിവര്‍ രാവിലെ സ്‌കൂളിലേക്ക് പോവുമ്പോഴാണ് ഓലച്ചേരി കാവിനടുത്തുളള ഭജന്‍മുക്കില്‍ വച്ചാണ് പേഴ്‌സ് വഴിയില്‍ കിടക്കുന്നത് കണ്ടത്.

ഉടന്‍ തന്നെ കുട്ടികള്‍ സമീപത്തുണ്ടായിരുന്നവരെ വിവരം അറിയിച്ചു. പേഴ്‌സില്‍ 11,815 രൂപയും പാന്‍ കാര്‍ഡും ഉണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിദ്യാര്‍ത്ഥികളെയും കൂട്ടി പൊലീസ് സ്‌റ്റേഷനിലെത്തി പേഴ്‌സ് പൊലീസിന് കൈമാറി. വിസിറ്റിംഗ് കാര്‍ഡില്‍ എഴുതിയിരുന്ന പേരിലുള്ള ജോഫിന്‍ ജോസ് എന്നയാളിന്റെ മൊബൈല്‍ നമ്പറില്‍ പൊലീസ് വിളിച്ചു. പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ തന്നെ പേഴ്‌സ് ഉടമസ്ഥന് കൈമാറി.

Keywords: kannur, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages