ഗുണ്ടാലിസ്റ്റിലുള്ള യുവാവ് പോലീസുകാരനെ ആക്രമിച്ചു, തടയാന്‍ ചെന്നയാള്‍ക്ക് സോഡാ കുപ്പികൊണ്ട് അടിയേറ്റു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 22, 2014

ഗുണ്ടാലിസ്റ്റിലുള്ള യുവാവ് പോലീസുകാരനെ ആക്രമിച്ചു, തടയാന്‍ ചെന്നയാള്‍ക്ക് സോഡാ കുപ്പികൊണ്ട് അടിയേറ്റു

ആലക്കോട് : ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാവ് നടുറോഡില്‍ വെച്ച് പോലീസുകാരനെ ആക്രമിച്ചു. തടയാന്‍ ചെന്ന മദ്ധ്യവയസ്‌ക്കനെ സോഡാക്കുപ്പി കൊണ്ട് ആക്രമിക്കുകയും ചെയ്തു. തിങ്കളാഴ് രാത്രി ഏഴുമണിയോടെ മണക്കടവ് ടൗണിലാണ് സംഭവം.

മാങ്ങാട്ടുപറമ്പ് കെ.എ.പിയിലെ പോലീസുകാരനും, വായിക്കമ്പ സ്വദേശിയുമായ തോട്ടയ്ക്കാട്ട് രൂപേഷ്(34) നെ നിരവധി കേസുകളില്‍ പ്രതിയായ മൂരിക്കടവിലെ ശരത്താണ് അക്രമിച്ചത്. ടൗണിലെ ബേക്കറിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക പോകാന്‍ തുടങ്ങുകയായിരുന്ന രൂപേഷിനെ ബൈക്കിലെത്തിയ ശരത്ത് അകാരണമായി അക്രമിക്കുകയായിരുന്നത്രെ. അക്രമം തടയാന്‍ ശ്രമിച്ച മൂരിക്കടവ് സ്വദേശിയും ഡ്രൈവറുമായ കറുകച്ചേരി മോഹന(48)നാണ് സോഡാകുപ്പി കൊണ്ടുള്ള അടിയേറ്റത്. സാരമായി പരിക്കേറ്റ മോഹനനെ തളിപ്പറമ്പ് ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അക്രമം തടയാന്‍ ശ്രമിച്ച മറ്റ് ചിലര്‍ക്കും മര്‍ദ്ദനമേറ്റു. സംഭവത്തിന് ശേഷം ശരത്ത് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട ശരത്തിനെ കാപ്പ നിയമം പ്രകാരം ഒരു വര്‍ഷത്തില്‍ നാടു കടത്തിയിരുന്നു. ഇതിന്റെ കാലാവധി കഴിഞ്ഞ ദിവസം കഴിഞ്ഞുവത്രെ. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന്റെ വിരോധത്തിനാണ് ഇയാള്‍ പോലീസുകാരനെ അക്രമിച്ചത്. ശരത്തിനെ പിടികൂടാന്‍ പോലീസ് വ്യാപക തിരച്ചില്‍ തുടങ്ങി.

Keywords: Kannur, Police, Attack, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages