കാമുകന്‍ ജയിലിലായ മനോവിഷമത്തില്‍ 15കാരി തൂങ്ങിമരിച്ചു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 24, 2014

കാമുകന്‍ ജയിലിലായ മനോവിഷമത്തില്‍ 15കാരി തൂങ്ങിമരിച്ചു

വെഞ്ഞാറമൂട്: കാമുകന്‍ ജയിലിലായ മനോവിഷമം താങ്ങാനാകാതെ 15കാരി തൂങ്ങിമരിച്ചു. പുല്ലമ്പാറ ഏറത്തുവയല്‍ കിഴക്കുംകര വീട്ടില്‍ മിനിയാണ് ബുധനാഴ്ച രാത്രി ഏഴ് മണിയോടെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. മിനിയുടെ മരണം സ്വാഭാവിക മരണമാക്കാനുള്ള മാതാപിതാക്കളുടെ ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു.

സംഭവം ഇങ്ങനെ: ബുധനാഴ്ച ഏഴു മണിയോടെയാണ് മിനിയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. അച്ഛന്‍ മോഹനനും അമ്മ ബിന്ദുവും ചേര്‍ന്ന് ഓട്ടോ പിടിച്ച് മിനിയെയും കൊണ്ട് എട്ടുമണിയോടെ കന്യാകുളങ്ങര സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി. പനി പിടിച്ച് കിടപ്പിലായിരുന്നെന്നും ചികിത്സിക്കണമെന്നും പറഞ്ഞു. ഡോക്ടര്‍ പരിശോധിക്കുമ്പോഴേക്കും മരണം നടന്നിരുന്നു. മൃതശരീരം തിരികെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലം സംശയം തോന്നിയ നാട്ടുകാര്‍ വെഞ്ഞാറമൂട് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി മൃതദേഹം പരിശോധിച്ചപ്പോള്‍ കഴുത്തില്‍ കയര്‍ മുറുകിയ പാട് കണ്ടു. സംഭവം ആത്മഹത്യതയാണെന്ന് സ്ഥിരീകരിച്ചതായി വെഞ്ഞാറമൂട് എസ്. ഐ ജയന്‍ പറഞ്ഞു.

പത്തുദിവസം മുമ്പാണ് മിനിയുടെ കാമുകനും അയല്‍വാസിയുമായ മണിലാലിനെ (21) പൊലീസ് അറസ്റ്റ് ചെയ്തത്. മിനിയെ പീഡിപ്പിച്ചുവെന്ന് അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. മിനിയുടെ സഹോദരി: ബീന.

Keywords: Suicide, Girl, Police, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages