നോമ്പുതുറയും മാനവ സൗഹാര്‍ദ്ദ സെമിനാറും സംഘടിപ്പിച്ചു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 24, 2014

നോമ്പുതുറയും മാനവ സൗഹാര്‍ദ്ദ സെമിനാറും സംഘടിപ്പിച്ചു

കാസര്‍കോട്‌: കാസര്‍കോട്‌ പോലീസ് ക്വാര്‍ട്ടേര്‍സ് റസിഡന്റ്സ് അസോസിയേഷന്‍ ബുധനാഴ്ച നോമ്പുതുറയും മാനവ സൗഹാര്‍ദ്ദ സെമിനാറും സംഘടിപ്പിച്ചു.

അസോസിയേഷന്‍ സെക്രട്ടറി ശ്രീ ലോഹിതാക്ഷന്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ശ്രീ പി. സതീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ എ ആര്‍ ക്യാമ്പില്‍ വച്ച് നടന്ന പരിപാടി ശ്രീ എന്‍ എ നെല്ലിക്കുന്ന്, എം‌എല്‍‌എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ശ്രീ മുഹമ്മദ് സാഗീര്‍ ഐ‌എ‌എസ് മുഖ്യാതിഥി ആയിരിന്നു. ശ്രീ തോംസണ്‍ ജോസ് ഐ‌പി‌എസ്, ശ്രീ മാധവന്‍ മാസ്റ്റര്‍, മധൂര്‍
ഗ്രാമ പഞ്ചായത്ത്, ശ്രീ ടി. പി. രഞ്ജിത് ഡി‌വൈ‌എസ്‌പി കാസര്‍കോട്‌, ശ്രീമതി ആന്‍ മേരി തോമസ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

തുടര്‍ന്നു നടന്ന മാനവ സൗഹാര്‍ദ്ദ സെമിനാറില്‍ കോട്ടക്കണി സെന്‍റ് ജോസഫ് ചര്‍ച്ച് വികാരി ഫാദര്‍ ശ്രീ മാണി മേല്‍വട്ടം, കാസര്‍കോട്‌ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ശ്രീ കരുണാകരന്‍, കാസര്‍കോട്‌ ഖുറാന്‍ പഠനവേദി കണ്‍വീനര്‍ ശ്രീ ഹാഷിം അരിയില്‍ എന്നിവര്‍ ക്ലാസെടുത്തു. ശ്രീ എ രാമചന്ദ്രന്‍ ഡി‌വൈ‌എസ്‌പി സ്പെഷ്യല്‍ ബ്രാഞ്ച് നന്ദി രേഖപ്പെടുത്തി.

Keywords: Kasargod, Accident, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages