ഭാര്യയെയും മക്കളെയും മുറിയില്‍ പൂട്ടിയിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 23, 2014

ഭാര്യയെയും മക്കളെയും മുറിയില്‍ പൂട്ടിയിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു

രാജപുരം: ഭാര്യയെയും മക്കളെയും മുറിയില്‍ പൂട്ടിയിട്ട ശേഷം യുവാവ് തൂങ്ങിമരിച്ചു. ബളാന്തോട് ചാമുണ്ഡിക്കുന്ന് കോയത്തടുക്കത്തെ പരേതനായ ഐത്തപ്പ നായക്കിന്റെ മകന്‍ ജനാര്‍ദ്ദനനാണ്(38) ആത്മഹത്യ ചെയ്തത്.

ബുധനാഴ്ച രാവിലെയാണ് ജനാര്‍ദ്ദനനെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ജനാര്‍ദ്ദനന്റെ ഭാര്യ ശാരദയും മക്കളായ അഖിലും അമൃതയും കിടന്ന മുറിയുടെ വാതില്‍ പുറത്തുനിന്നും പൂട്ടിയിട്ട ശേഷം ജനാര്‍ദ്ദനന്‍ മറ്റൊരുമുറിയിലേക്ക് പോവുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നു. 

രാവിലെ ഉറക്കമുണര്‍ന്ന ശാരദയും മക്കളും തങ്ങള്‍ കിടന്ന മുറിയുടെ വാതില്‍ പുറത്തുനിന്നും പൂട്ടിയതായി വ്യക്തമായതിനെ തുടര്‍ന്ന് ബഹളം വെച്ചു.
വിവരമറിഞ്ഞെത്തിയ അയല്‍വാസികള്‍ വാതില്‍ തുറന്ന് ഇവരെ പുറത്തിറക്കിയ ശേഷം ജനാര്‍ദ്ദനന്‍ കിടന്ന മുറിയുടെ വാതില്‍ തുറന്ന് നോക്കുകയും ചെയ്തതോടെയാണ് യുവാവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ ജനാര്‍ദ്ദനനെ നാട്ടുകാരും ബന്ധുക്കളും കാഞ്ഞങ്ങാട്ടെ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജനാര്‍ദ്ദനന്‍ മരണപ്പെട്ടിരുന്നു. ജനാര്‍ദ്ദനന്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ല . യുവാവിന്റെ മൃതദേഹം രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
മതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ജനാര്‍ദ്ദനന്റെ ആത്മഹത്യ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ചൊവ്വാഴ്ച രാത്രി ജനാര്‍ദ്ദനന്‍ ഭാര്യയോടും മക്കളോടും വഴക്കിട്ടതായി പറയപ്പെടുന്നു. ഇതിന് ശേഷമാണ് ഭാര്യയെയും മക്കളെയും മുറിയില്‍ അടച്ചുപൂട്ടി ജനാര്‍ദ്ദനന്‍ ജീവി തം അവസാനിപ്പിച്ചത്. കൂലിത്തൊഴിലാളിയാണ് യുവാവ്. സഹോദരങ്ങള്‍: ബാബു, ദാമോദരന്‍, ശൈലജ.

Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages