വധശ്രമക്കേസില്‍ ലുക്കൗട്ട് നോട്ടീസുള്ള കാഞ്ഞങ്ങാട് യുവാവ് ഗോവ വിമാനത്താവളത്തില്‍ പിടിയില്‍ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 23, 2014

വധശ്രമക്കേസില്‍ ലുക്കൗട്ട് നോട്ടീസുള്ള കാഞ്ഞങ്ങാട് യുവാവ് ഗോവ വിമാനത്താവളത്തില്‍ പിടിയില്‍

കാഞ്ഞങ്ങാട്: വധശ്രമക്കേസില്‍ ഹൊസ്ദുര്‍ഗ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച കാഞ്ഞങ്ങാട്ടെ യുവാവ് ഗോവ വിമാനത്താവളത്തില്‍ പിടിയിലായി. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ സി എച്ച് അര്‍ഷാദാണ്(30) കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ഗോവ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. 

2008 ഹൊസ്ദുര്‍ഗ് കടപ്പുറത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ അര്‍ഷാദിനെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞില്ല. പോലീസ് കേസിനെ തുടര്‍ന്ന് മുങ്ങിയ അര്‍ഷാദിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഈ വിവരം രാജ്യത്തെ ആഭ്യന്തര-അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ കൈമാറുകയും ചെയ്തിരുന്നു. 

ചൊവ്വാഴ്ച രാത്രി കുവൈത്തില്‍ നിന്ന് ഗോവ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ അര്‍ഷാദിനെ ലുക്കൗട്ട് നോട്ടീസിന്റെ ബലത്തില്‍ എമിഗ്രേഷന്‍ വിഭാഗം അധികൃതര്‍ ചോദ്യം ചെയ്യുകയും അര്‍ഷാദിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യുവാവ് പിടിയിലായ വിവരം എമിഗ്രേഷന്‍ അധികൃതര്‍ ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറിയിട്ടുണ്ട്. അര്‍ഷാദിനെ കസ്റ്റഡിയിലെടുക്കാന്‍ ഹൊസ്ദുര്‍ഗില്‍ നിന്ന് പോലീസ് സംഘം ഗോവയിലേക്ക് പോയി.

Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages