തോക്കും വാളുമായി കുപ്രസിദ്ധ ഹൈവെ കവര്‍ച്ചാ സംഘം കാസര്‍കോട്ട് അറസ്റ്റില്‍ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 1, 2014

തോക്കും വാളുമായി കുപ്രസിദ്ധ ഹൈവെ കവര്‍ച്ചാ സംഘം കാസര്‍കോട്ട് അറസ്റ്റില്‍

കാസര്‍കോട് : തോക്കും വാളുമായി കുപ്രസിദ്ധ ഹൈവെ കവര്‍ച്ചാ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ താനെ സ്വദേശികളായ മുഷ്താഖ് (35), മുനീര്‍ (19), അബ്രാര്‍ എന്ന ബഷീര്‍ (32), ഗുലാം മുഹമ്മദ് എന്ന ഇസ്ഹാഖ് ഷേയ്ക്ക് (33) എന്നിവരെയാണ് കറന്തക്കാട് ദേശീയപാതയില്‍ വെച്ച് കാസര്‍കോട് സി ഐ ജേക്കബ്ബും സംഘവും അറസ്റ്റ് ചെയ്തത്.

പ്രതികള്‍ സഞ്ചരിച്ച എച്ച്.ആര്‍. 51 എ.ഡബ്ല്യു 4740 നമ്പര്‍ ഡസ്റ്റര്‍ കാറും കൈത്തോക്കും, രണ്ട് വാളുകളും, ഒരു കത്തിയും ഇവരില്‍ നിന്നും പോലീസ് കണ്ടെടുത്തു.

വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ മംഗലാപുരം തെക്കോട്ട് വെച്ച് ഷിറിയയിലെ മൊയ്തീന്റെ മകന്‍ അഹ്മദ് മുസ്തഫയും സൂഹ്യത്തുക്കളും കാറില്‍ സഞ്ചരിക്കുമ്പോള്‍ തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി 11,000 രൂപയും രണ്ടു സാംസങ് മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യുകയായിരുന്നു.

കവര്‍ച്ചയ്ക്കിരയായവര്‍ വിവരം ഉള്ളാള്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു. ഉള്ളാള്‍ പോലീസ് കാസര്‍കോട് കണ്‍ട്രോള്‍ റൂമില്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് സി.ഐയും സംഘവും ചൗക്കിയില്‍ വെച്ച് പ്രതികള്‍ സഞ്ചരിച്ച കാറിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോകുകയുമായിരുന്നു. പിന്നീട് കാറിനെ പിന്തുടര്‍ന്ന് കറന്തക്കാട് വെച്ച് പോലീസ് ജീപ്പ് കുറുകെ ഇട്ട് പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു.

പ്രതികള്‍ പിടിയിലായ വിവരം അറിഞ്ഞ് ഉള്ളാള്‍ എസ്.ഐയും സംഘവും കാസര്‍കോട്ട് എത്തിയിട്ടുണ്ട്. ഉള്ളാള്‍ പോലീസുമായി സഹകരിച്ച് പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

സി.ഐയെ കൂടാതെ എ.എസ്.ഐ. ആന്റണി, എ.എസ്.ഐ. രാധാക്യഷണന്‍, രജീഷ്, ജിനേഷ്, സുമേഷ്, സുധീഷ്, രാജേഷ്, രഞ്ജിത്, ശ്രീജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.


Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages