തൃശൂരില്‍ ആസിഫ് അലിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ശിവസേന - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 1, 2014

തൃശൂരില്‍ ആസിഫ് അലിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ശിവസേന

തൃശൂര്‍: തൃശൂരില്‍ ആസിഫ് അലിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ശിവസേന അറിയിച്ചു. ഹായ് അയാം ടോണി എന്നെ ചിത്രത്തിന്റെ സസ്‌പെന്‍സ് വെളിപ്പെടുത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് ഷോര്‍ട് ഫിലിം നടിയേയും സുഹൃത്തിനേയും മര്‍ദ്ദിച്ച ആസിഫ് അലി ഫാന്‍സിന്റെ നടപടി ഗുണ്ടായിസമാണെന്ന് ആരോപിച്ചാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. തൃശൂര്‍ നഗരത്തില്‍ ഫ് ളക്‌സുമേന്തി പ്രവര്‍ത്തകര്‍ പ്രകടനം സംഘടിപ്പിച്ചു.

സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞതിന് വിദ്യാര്‍ത്ഥികളെ ഗുണ്ടകളെ വിട്ട് മര്‍ദ്ദിച്ച ആസിഫ് അലിയുടെ സിനിമ തൃശൂരില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് ഫ് ളക്‌സിലെ മുദ്രാവാക്യം. അതേസമയം, സപ്പോര്‍ട്ട്ആസിഫ് അലി എന്ന ഹാഷ് ടാഗും ശിവസേനയുടെ പ്രഖ്യാപനത്തിനുശേഷം ഫെയ്‌സ്ബുക്കില്‍ വൈറലാവുന്നുണ്ട്. ശിവസേനയുടെ നടപടി കേരളത്തില്‍ അനുവദിക്കില്ലെന്നാണ് ആസിഫ് അലി സപ്പോര്‍ട്ടേസിന്റെ നിലപാട്. അതേസമയം, ആസിഫ് അലി മുസ്ലീം ആയതിനാല്‍ ശിവസേന പ്രവര്‍ത്തകര്‍ സംഭവം വര്‍ഗീകരിക്കുകയാണെന്നും ആരോപണമുയരുന്നുണ്ട്.

രണ്ട് ദിവസം മുന്‍പാണ് തിരുവനന്തപുരം കനകക്കുന്ന് വെച്ച് ആക്രമിക്കപ്പെട്ടുവെന്ന് കാണിച്ച് ഷോര്‍ട്ട് ഫിലിം നടിയായ സീനയും സുഹൃത്ത് സനയും പരാതി നല്കിയത്. ഹായ് അയാം ടോണി എന്ന സിനിമയെ വിമര്‍ശിച്ച് പോസ്റ്റിട്ടതിന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. അതേസമയം, ആസിഫ് അലി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകനെ ഫെയ്‌സ്ബുക്കിലൂടെ അധിക്ഷേപിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നായിരുന്നു ഭാരവാഹികള്‍ അറിയിച്ചത്.

Keywords: Thrissur, Face Book Post, Attack, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages