കാസര്‍കോട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറായ് ഡോ. ബിജു ചുമതലയേറ്റു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 25, 2014

കാസര്‍കോട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറായ് ഡോ. ബിജു ചുമതലയേറ്റു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷയം സിനിമയാക്കുന്ന ഡോ ബിജു പുതിയ നിയോഗവുമായി കാസര്‍കോട്ടെത്തി. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറായ് ഡോ. ബിജു കാസര്‍കോട് ചുമതലയേറ്റു. 

ക്യാമറക്ക് പിന്നിലെ ആക്ഷനും കട്ടിനും ഇടവേള പറഞ്ഞ് സംവിധായകന്‍ ഡോ, ബിജു ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറായി കഴിഞ്ഞ ദിവസമാണ് കാസര്‍കോട് ചുമതലയേറ്റത്. 

കായംകുളം താലൂക്ക് ഹോമിയോ ആശുപത്രി സൂപ്രണ്ടിന്റെ കസേരയില്‍ നിന്നുമാണ് ഡോ ബിജു ഡി എം ഒ ആയി എത്തിയത്. 

കാസര്‍കോടിന്റെ നൊമ്പരമായ എന്‍ഡോസള്‍ഫാന്‍ വിഷയം പ്രമേയമാക്കിയ സിനിമയുടെ ചിത്രീകരണം ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയിരിക്കുമ്പോഴാണ് ഒദ്യോഗിക ജീവിതം കാസര്‍കോട് തുടരാന്‍ അവസരം കിട്ടുന്നത്. സിനിമയുടെ ഭാഗമായി കാസര്‍കോട്ടെത്തിയ തനിക്ക് ഇത് പുതിയ നിയോഗമാണെന്ന് ഡോ ബിജു പറയുന്നു.

Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages