വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിനെ തടയാന്‍ ശ്രമം; വിദ്യാര്‍ഥികള്‍ക്ക് പരിക്ക്‌ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 25, 2014

വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിനെ തടയാന്‍ ശ്രമം; വിദ്യാര്‍ഥികള്‍ക്ക് പരിക്ക്‌

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ അധിക പ്‌ളസ് ടു ബാച്ചുകള്‍ അനുവദിച്ചുതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിനെ തടയാന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ ശ്രമം. എന്നാല്‍, പോലീസ് ഇടപെട്ട് പ്രവര്‍ത്തകരുടെ ശ്രമം വിലഫമാക്കി. സംഘര്‍ഷത്തില്‍ അഞ്ച് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ മാഗസിന്‍ പ്രകാശനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. പ്രകാശനകര്‍മം നിര്‍വഹിച്ച് മടങ്ങുമ്പോള്‍ പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിന് മുന്നിലേയ്ക്ക് ചാടുകയായിരന്നു പോലീസ് എത്തി പ്രവര്‍ത്തകരെ മാറ്റി മന്ത്രിക്ക് വഴിയൊരുക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ അഞ്ചു വിദ്യാര്‍ഥികളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികള്‍ പിന്നീട് കോളേജില്‍ പ്രകടനം നടത്തി.

Keywords:Kozhikode, Minister, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages