പെരുന്നാള്‍ദിനത്തില്‍ കൊടപ്പനക്കല്‍ തറവാട്ടില്‍ തലമുറകളുടെ സംഗമം - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 30, 2014

പെരുന്നാള്‍ദിനത്തില്‍ കൊടപ്പനക്കല്‍ തറവാട്ടില്‍ തലമുറകളുടെ സംഗമം

മലപ്പുറം: ഇത്തവണയും ആ പതിവ് തെറ്റിയില്ല. ചെറിയപെരുന്നാള്‍ ദിനത്തില്‍ തലമുറകളുടെ സംഗമമായിരുന്നു പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ .എത്ര ചെറിയ ആഘോഷമായാലും അത് കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കുക എന്ന തറവാട്ടിലെ പതിവ് ഈ വര്‍ഷവും തുടര്‍ന്നു. 

രാവിലെ പള്ളിയില്‍ പെരുന്നാള്‍ നമസ്‌കാരത്തിനുശേഷം തറവാട്ടംഗങ്ങള്‍ എല്ലാ കുടുംബവീടുകളിലും സന്ദര്‍ശനം നടത്തി. തുടര്‍ന്ന് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ ഒത്തുകൂടി.
ഇത്തവണത്തെ പെരുന്നാളിന് ഗാസതന്നെയാണ് ഏറ്റവും വലിയ സങ്കടമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഗാസയിലെ കുഞ്ഞുങ്ങളെ ഞെക്കിക്കൊല്ലുകയാണ്. അവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നാണ് ഈ വര്‍ഷത്തെ ചെറിയ പെരുന്നാളെന്നുംഅദ്ദേഹം പറഞ്ഞു.
ഇടയ്ക്ക് മന്ത്രി കുഞ്ഞാലിക്കുട്ടിയും സംഗമത്തില്‍ പങ്കുചേര്‍ന്നു. പെരുന്നാള്‍ സന്തോഷം പങ്കിട്ടു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, മുനവറലി ശിഹാബ് തങ്ങള്‍, റഷീദലി തങ്ങള്‍, ഹമീദലി തങ്ങള്‍ തുടങ്ങി അഞ്ച് തലമുറയിലെ അംഗങ്ങളും സംഗമത്തില്‍ പങ്കാളികളായി.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages