തൊടുപുഴ: പള്ളിയില്‍ 2500 രൂപ നേര്‍ച്ചയിട്ടേക്കാമെന്ന് വഴിത്തലക്കാരനായ 35കാരന് നേര്‍ച്ചയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഭണ്ഡാരത്തില്‍ നേര്‍ച്ചയിട്ടപ്പോള്‍ അദ്ദേഹത്തിന് കിട്ടിയത് വിശ്വാസികളുടെ ഇടി. ഭണ്ഡാരത്തില്‍നിന്ന് ഇദ്ദേഹം പണമെടുക്കുകയാണെന്ന് തെറ്റിദ്ധരിച്ചതാണ് പ്രശ്‌നമായത്. നഗരത്തിന് സമീപമുള്ള പള്ളിയിലാണ് സംഭവം.
കൂലിപ്പണിക്കാരനായ യുവാവ് നേര്‍ച്ച നേര്‍ന്നിട്ട് കുറെ ദിവസമായി. 500 രൂപ കഴിഞ്ഞയാഴ്ചയിട്ടു. ഞായറാഴ്ച 5000 രൂപ പണിക്കാശ് കിട്ടി. നേര്‍ച്ചയില്‍ ബാക്കിയുള്ള 2000 രൂപ ഇടാനാണ് പള്ളിയിലെത്തിയത്. അള്‍ത്താരയ്ക്ക് സമീപമുള്ള ഭണ്ഡാരക്കുറ്റിയില്‍ തുകയിട്ടു. ബാക്കി തുക പോക്കറ്റിലേക്ക് ഇടുമ്പോഴാണ് പള്ളിയിലെ ജീവനക്കാരി ഓടിയെത്തിയത്. അവര്‍ വിചാരിച്ചത് ഭണ്ഡാരത്തില്‍നിന്ന് ഇയാള്‍ പണമെടുത്തെന്നാണ്. ബഹളംകൂട്ടിയപ്പോള്‍ ആളുകള്‍ ഓടിക്കൂടി. എന്തെങ്കിലും പറയുംമുമ്പ് ഇടി തുടങ്ങി.
വിവരമറിഞ്ഞ് തൊടുപുഴ എസ്.ഐ. സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ മോഷ്ടാവല്ലെന്ന് മനസ്സിലായി. 5000 രൂപ പണിക്കാശ് കിട്ടിയെന്ന് കണ്ടെത്തി. ആകെ 5020 രൂപയാണ് കൈയിലുണ്ടായിരുന്നത്. ആയിരത്തിന്റെ രണ്ടു നോട്ടാണ് ഭണ്ഡാരത്തിലിട്ടതെന്ന് ഇയാള്‍ പറഞ്ഞതനുസരിച്ച് അതു തുറന്നു പരിശോധിച്ചു. പറഞ്ഞവിധം നോട്ടുകള്‍ കണ്ടെടുത്തു. പള്ളിയധികൃതര്‍ക്കും അപ്പോഴേക്കും തെറ്റ് ബോദ്ധ്യപ്പെട്ടിരുന്നു. വിഷമത്തോടെ യുവാവ് വീട്ടിലേക്ക് മടങ്ങി.
Keywords:Thodupuzha, Attack, police, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment