തന്റെ പേരില്‍ ഫേസ്ബുക്കില്‍ പലരും കബളിപ്പിക്കപ്പെടുന്നുണ്ടെന്ന് കാവ്യ മാധവന്‍ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 19, 2014

തന്റെ പേരില്‍ ഫേസ്ബുക്കില്‍ പലരും കബളിപ്പിക്കപ്പെടുന്നുണ്ടെന്ന് കാവ്യ മാധവന്‍

കൊച്ചി: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ സജീവ സാന്നിദ്ധ്യമായ നടിയാണ് കാവ്യ മാധവന്‍. തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും സാമൂഹ്യ പ്രതിബദ്ധതയുള്ള പോസ്റ്റുകളും കാവ്യയുടെ ഫേസ്ബുക്കില്‍ കാണാം.

എന്നാല്‍ തന്റെ പേരില്‍ ഫേസ്ബുക്കില്‍ പലരും കബളിപ്പിക്കപ്പെടുന്നുണ്ടെന്ന് കാവ്യ പറയുന്നു. കാവ്യയ്ക്ക് ഫേസ്ബുക്ക് പേജുണ്ടെങ്കിലും സ്വന്തമായി അക്കൗണ്ടൊന്നുമില്ല. കാവ്യമാധവന്‍ എന്ന പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് വ്യാജന്‍മാര്‍ വിലസുന്നതെന്ന് കാവ്യ പറഞ്ഞു.

കൊച്ചിയില്‍ പൊലീസിന്റെ രാജ്യാന്തര സൈബര്‍ സുരക്ഷാ യോഗം കൊക്കൂണിന്റെ ലോഗോ പ്രകാശനത്തിനെത്തിയപ്പോഴായിരുന്നു സൈബര്‍ ലോകത്തെ ഇത്തരം പ്രവണതകളെക്കുറിച്ച് കാവ്യ വാചാലയായത്. തന്റെ വ്യാജ വിവാഹ വാര്‍ത്ത ഫേസ്ബുക്കില്‍ വ്യാപകമായതും പിന്നീട് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയ കാര്യവും കാവ്യ ഓര്‍മിപ്പിച്ചു

തന്റെ അശ്ലീല ചിത്രങ്ങള്‍ ഇവിടങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മാത്രമല്ല, താനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പലരും ചാറ്റു ചെയ്യാറുണ്ടെന്നും കാവ്യ പറയുന്നു. പരിപാടിക്കെത്തിയ ജയറാമും പുതു തലമുറയുടെ ധാര്‍മികത ഇല്ലായ്മയെക്കുറിച്ച് സംസാരിച്ചു.

താന്‍ ശബരിമല ദര്‍ശനത്തിനായി പോയപ്പോള്‍ പമ്പയില്‍ കുളിക്കുന്ന ദൃശ്യം പോലും പകര്‍ത്തി പ്രചരിപ്പിച്ചവരുണ്ടെന്ന് ജയറാം പറഞ്ഞു. അനുവാദമില്ലാതെ ആരുടേയും ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താതിരിക്കാനുള്ള ധാര്‍മികത നമുക്കുണ്ടാകണമെന്ന് ജയറാം പറഞ്ഞു.


Keywords: Entertainment, Kochi, Kavya Madhavan,  Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages