വിസ, തൊഴില്‍ തട്ടിപ്പ്: ലക്ഷങ്ങളുമായി മുങ്ങിയ ആലപ്പുഴ സ്വദേശി പിടിയില്‍ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 12, 2014

വിസ, തൊഴില്‍ തട്ടിപ്പ്: ലക്ഷങ്ങളുമായി മുങ്ങിയ ആലപ്പുഴ സ്വദേശി പിടിയില്‍

തിരുവനന്തപുരം: വീസ, തൊഴില്‍ തട്ടിപ്പ് നടത്തി ഒട്ടേറെ പേരില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ആലപ്പുഴ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ കാട്ടു മന്‍സില്‍ അബ്ദുല്‍സലാം (ഹാറൂണ്‍ റഷീദ്-50) ആണ് പിടിയിലായത്. വണ്ടൂര്‍ കോക്കാടന്‍കുന്ന് പുളിക്കല്‍ സിദ്ദീഖ് നല്‍കിയ പരാതിലാണ് അറസ്റ്റ്. സിദ്ദീഖ് അടക്കം വണ്ടൂര്‍, കാളികാവ് സ്വദേശികളായ 12 പേരുടേയും കാസര്‍കോട് സ്വദേശിയായ ഒരാളുടെയും കയ്യില്‍നിന്ന് 50,000 രൂപ വീതം വാങ്ങി വ്യാജവീസ നല്‍കി കബളിപ്പിച്ചെന്നാണ് പരാതി.

16 പേരില്‍നിന്നു 90,000 രൂപ വീതം വാങ്ങി ഇതേ രീതിയില്‍ അബ്ദുല്‍സലാം തട്ടിപ്പു നടത്തിയതായി പാണ്ടിക്കാട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നിലവിലുണ്ട്. എറണാകുളം പനങ്ങാട്ടും പാലാരിവട്ടത്തും കടവന്ത്രയിലും തിരുവനന്തപുരം വര്‍ക്കലയിലും തട്ടിപ്പു നടത്തി മുങ്ങിയതായി കേസുകളുണ്ട്. ആദ്യമായാണ് അറസ്റ്റിലാകുന്നത്. ഹാറൂണ്‍ റഷീദ് എന്നപേരിലാണ് കൂടുതലും തട്ടിപ്പു നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

വിദേശത്തു ജയില്‍ശിക്ഷ അനുഭവിച്ചു നാട്ടില്‍ എത്തിയ സാമ്പത്തികശേഷിയുള്ളയാള്‍ക്കു വധുവിനെ ആവശ്യമുണ്ടെന്നു പത്രപരസ്യം നല്‍കി ബന്ധങ്ങള്‍ സ്ഥാപിച്ചാണ് അബ്ദുല്‍സലാം തട്ടിപ്പു നടത്തുന്നതെന്നു പൊലീസ് പറഞ്ഞു. തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍നിന്നാണ് പിടികൂടിയത്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages