കാസര്‍കോട്: രണ്ട് ദിവസങ്ങളിലായി പള്ളത്തൂര്‍ താജുല്‍ ഉലമാ നഗറില്‍ നടന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് ഉജ്ജലമായ സമാപനം. അഞ്ഞൂറിലേറെ സര്‍ഗ പ്രതിഭകള്‍ മാറ്റുരച്ച കലാവിരുന്നില്‍ തുടര്‍ച്ചയായ നാലാം തവണയും കാസര്‍കോട് ഡിവിഷന്‍ ജേതാക്കളായി.
ഉദുമ ഡിവിഷന്‍ രണ്ടാം സ്ഥാനവും മഞ്ചേശ്വരം ഡിവിഷന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വൈകീട്ട് നടന്ന മസാപന സംഗമം സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവത്തിന്റെ അധ്യക്ഷതയില്‍ ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.
എസ് എസ് എഫ് നടത്തി വരുന്ന സാമൂഹിക സാംസ്‌കാരിക ഇടപെടലുകള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ചാമ്പ്യന്മാരായ കാസര്‍കോട് ഡിവിഷന്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി വിതരണം ചെയ്തു.
വിവിധ വിഭാഗങ്ങളില്‍ ഷഹീന്‍ ഉദുമ, ഹുസൈന്‍ തൃക്കരിപ്പൂര്‍, റാഷിദ് കുണ്ടംകുഴി, അബ്ദുല്‍ റഹ്മാന്‍ ഉദുമ, ഷാനിര്‍ കാസര്‍കോട് വ്യക്തിഗത പ്രതിഭകളായി. എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷനിലെ കാമ്പസ് വിഭാഗം മത്സരാര്‍ഥി മുഹമ്മദ് അഫസീര്‍ കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
സിറാജ് ദുബൈ ഡയറക്ടര്‍ ഹമീദ് ഈശ്വരമംഗലം, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് അശ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് ഹസന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സലാഹ്, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ വീരപ്പ ഗൗഡ, മുഹമ്മദ് കെ എം, അബ്ദുല്‍ റസാഖ് സഖാഫി പള്ളങ്കോട്, അശ്രഫ് കരിപ്പോടി, ബശീര്‍ സഖാഫി കൊല്ല്യം, അബ്ദുല്‍ അസീസ് സൈനി, ഹാരിസ് സഖാഫി, ഇല്ല്യാസ് കൊറ്റുമ്പ, എം പി അബ്ദുല്ല കുഞ്ഞി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇദംപ്രഥമായി അതിര്‍ത്തി ഗ്രാമത്തിലേക്ക് വിരുന്നെത്തുന്ന സര്‍ഗോത്സവത്തെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങളാണ് സ്വാഗത സംഘം നടത്തിയത്. പള്ളത്തൂര്‍ ഗ്രാമത്തിന്റെ ആതിഥ്യമര്യാദ വിളിച്ചോതുന്ന തരത്തില്‍ ഒരുക്കിയ സംവിധാനങ്ങള്‍ മത്സരാര്‍ഥികളുടെയും പ്രേക്ഷകരുടെയും ശ്രദ്ധ പിടിച്ചു പറ്റി.
സബ്ജൂനിയര്‍, ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, സീനിയര്‍, ജനറല്‍, കാമ്പസ് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.
കാമ്പസ് വിഭാഗത്തില്‍ മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ കോളേജ് ഒന്നാം സ്ഥാനവും നിത്യാനന്ദ എഞ്ചിനീയറിംഗ് കോളേജ് രണ്ടാം സ്ഥാനവും പടന്ന ശറഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment