യു.എ.ഇ.യില്‍ നാലുദിവസത്തെ എമര്‍ജന്‍സി വിസ അനുവദിക്കുന്നു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 25, 2014

യു.എ.ഇ.യില്‍ നാലുദിവസത്തെ എമര്‍ജന്‍സി വിസ അനുവദിക്കുന്നു

ദുബായ്: യു.എ.ഇ.യില്‍ അടിയന്തര ആവശ്യക്കാര്‍ക്ക് നാലു ദിവസത്തെ 'എമര്‍ജന്‍സി'വിസ അനുവദിക്കുന്നു. 100 ദിര്‍ഹമാണ് ഫീസ്. മന്ത്രിസഭാ തീരുമാനപ്രകാരം വിമാനയാത്രക്കാരെ ഉദ്ദേശിച്ചുകൊണ്ടാണ് താമസ കുടിയേറ്റ വകുപ്പ് പുതിയ വിസ സംവിധാനം നടപ്പാക്കുന്നത്.

വിവിധ കാരണങ്ങളാല്‍ യാത്ര മുടങ്ങിപ്പോകുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇറങ്ങാനായി സൗകര്യമൊരുക്കുന്നതാണ് 'എമര്‍ജന്‍സി' വിസ. അസുഖ ബാധമൂലമോ വിമാനത്തിന്റെ സാങ്കേതിക തകരാര്‍, കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള കാരണങ്ങളാലോ യാത്ര തടസ്സപ്പെടുമ്പോള്‍ രാജ്യത്ത് ഇറങ്ങാന്‍ ഇത് സഹായകമാകും. വിമാനക്കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പിലായിരിക്കും വിസ നല്‍കുക.
ആഭ്യന്തര മന്ത്രാലയം നിയമവിഭാഗം വൈസ് പ്രസിഡന്റും താമസ കുടിയേറ്റ വകുപ്പ് വക്താവുമായ ബ്രിഗേഡിയര്‍ ഡോ. റാഷിദ് സുല്‍ത്താന്‍ ആല്‍ ഖുദ്ര്‍ ആണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും എമര്‍ജന്‍സി വിസ വിതരണത്തിനുള്ള നടപടികള്‍ പുരോഗതിയിലാണെന്നും ആല്‍ ഖുദ്ര്‍ ചൂണ്ടിക്കാട്ടി. പഠനം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള വിസയില്‍ ഭേദഗതി വരുത്തിയതായും ആല്‍ ഖുദ്ര്‍ അറിയിച്ചു. ഇത്തരം വിസയില്‍ എത്തിയവര്‍ക്ക് രാജ്യത്തിന് പുറത്തുപോയി വീണ്ടും തിരിച്ചുവരാന്‍ സൗകര്യമൊരുക്കുംവിധത്തിലാണ് ഭേദഗതി വരുത്തിയത്.

അടിയന്തര ഘട്ടങ്ങളില്‍ വിമാനത്താവളങ്ങളില്‍ ഉണ്ടാകുന്ന തിരക്ക് പരിഹരിക്കാനും എമര്‍ജന്‍സി വിസ സംവിധാനം സഹായകമാകും.
പുകമഞ്ഞ് പോലുള്ളവ രൂപപ്പെട്ട് മൊത്തം വിമാന സര്‍വീസുകള്‍ താറുമാറാകുകയും വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ക്രമാതീതമായ തിരക്ക് അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ ഇത്തരത്തിലുള്ള വിസകള്‍ ഉപയോഗപ്രദമാകും.

Keywords: UAE, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages