മഞ്ചേശ്വരം: മള്ഹര്‍ കാമ്പസില്‍ അടുത്ത മാസം 5, 6 തിയ്യതികളില്‍ നടക്കുന്ന എസ് എസ് എഫ് ഇരുപത്തിയൊന്നാമത് സംസ്ഥാന സാഹിത്യോത്സവിന്റെ ഒരുക്കങ്ങള്‍ തുടങ്ങി. നാല് പ്രധാന വേദികുളുടെ വിശാല പന്തലിന്റെ നിര്‍മാണ പ്രവൃത്തികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു.
പന്തല്‍ കാല്‍നാട്ടല്‍ കര്‍മം ദക്ഷിണകന്നട വഖ്ഫ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഹാജി എസ്. എം. റഷീദ് നിര്‍വഹിച്ചു. അബ്ദുല്‍ അസീസ് തങ്ങള്‍ എരുമാട് പ്രാര്‍ത്ഥന നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് നസീര്‍ ശഹാബ് തങ്ങള്‍ പാണകാട്, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി തങ്ങള്‍ കൌയിലാണ്ടി, സി. അബ്ദുല്ല മുസ്ലിയാര്‍ മുസ്ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ മദനി, കരീം തളങ്കര, മുഹമ്മദ് സഖാഫി പാത്തൂര്‍, മൂസല്‍ മദനി തലക്കി, എം. പി. അബ്ദുല്‍ ഫാസി നെക്രാജെ, കന്തല്‍ സൂഫി മദനി, ഉസ്മാന്‍ ഹാജി പൊസോട്ട്, മുഹമ്മദ് സഖാഫി തോക്കെ, സിദ്ധീഖ് സഖാഫി ആവളം, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്നു, ഇത്തിഹാദ് മുഹമ്മദ് ഹാജി, സിദ്ധീഖ് പൂത്തപ്പലം, ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഹസ്സന്‍ കുഞ്ഞി മള്ഹര്‍, മുഹമ്മദ് ടിപ്പൂനഗര്‍ തുടങ്ങിവയവര്‍ സംബന്ധിച്ചു.
രണ്ട് ദിവസത്തെ സാഹിത്യോത്സവില്‍ സംസ്ഥനത്തെ 14 ജില്ലാകള്‍ക്ക് പുറമെ നീലഗിരി, ലക്ഷദ്വീപ് തുടങ്ങളിയവങ്ങിയവിടത്തുല്‍ നിന്നായി രണ്ടായിരത്തിലേറെ മല്‍സരാത്ഥികല്‍ മാറ്റുരക്കും.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment