കര്‍ണാടകത്തിലെ ബാഗല്‍കോട്ടില്‍ ആറുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 4, 2014

കര്‍ണാടകത്തിലെ ബാഗല്‍കോട്ടില്‍ ആറുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു

ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ ബാഗല്‍കോട്ട് ജില്ലയിലെ ബദാലിയില്‍ ആറുവയസ്സുകാരന്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു. അച്ഛന്‍ ഹനുമന്ത ഹട്ടിയുടെ സിലിക്കേരിയിലെ കൃഷിയിടത്തില്‍ തിമണ്ണഹട്ടി എന്ന കുട്ടിയാണ് കുഴല്‍ക്കിണറില്‍ വീണത്. ഞായറാഴ്ച രണ്ടുമണിയോടെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കുഴല്‍ക്കിണറിലേക്ക് രാത്രിയോടെ ക്യാമറ കടത്തി പരിശോധന നടത്തിയപ്പോള്‍ കുട്ടിയുടെ കൈ അനങ്ങുന്നതായി കണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കരിമ്പ്‌തോട്ടത്തിലാണ് കിണര്‍ ഉള്ളത്. ജലസേചനത്തിന് വേണ്ടിയാണ് കിണര്‍ കുഴിച്ചതെന്ന് ഹനുമന്തഹട്ടി പറഞ്ഞു.

15 ദിവസം മുമ്പാണ് ഇതെന്ന് ബാഗല്‍കോട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ മേഘനവര്‍ പറഞ്ഞു. 12 വയസ്സുള്ള ബന്ധുവിനൊപ്പം തോട്ടത്തിലേക്ക് പോകുന്നതിനിടയിലാണ് കുട്ടി വീണത്. ആദ്യം പത്ത് അടി താഴ്ചയില്‍ തങ്ങി നിന്നെങ്കിലും പിന്നീട് 100 അടി താഴ്ചയിലേക്ക് പോയതായി രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ പറഞ്ഞു. ആദ്യം കുട്ടി കരയുന്നത് കേട്ടിരുന്നെങ്കിലും പിന്നീട് നിലച്ചു. കുഴല്‍ക്കിണറിലേക്ക് ഓക്‌സിജന്‍ നല്‍കുന്നുണ്ട്. ഇതോടൊപ്പം രണ്ട് മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് കുഴല്‍ക്കിണറിന് സമീപം കുഴിയെടുക്കാന്‍ ആരംഭിച്ചു. ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ സ്ഥലത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡോക്ടര്‍മാരും സ്ഥലത്തുണ്ട്.

കുട്ടിയെ ജീവനോടെ പുറത്തെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എസ്.ആര്‍. പാട്ടീല്‍ പറഞ്ഞു. ഇതിന് ദേശീയ ദുരന്തനിവാരണ സേനയുടെ സഹായവും തേടി. കുഴല്‍ക്കിണറിലേക്ക് റോബോട്ടിനെ ഇറക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. പോലീസും അഗ്നിരക്ഷാസേനാ പ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തിനത്തിന് നേതൃത്വം നല്‍കുന്നത്.




 Keywords: Karnadaka News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages